ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിപുലമായ കർമ്മപദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുന്നു. കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാനി’ന് സമാനമായി, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന മൂന്ന് വർഷം നീളുന്ന മാസ്റ്റർ പ്ലാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി പ്രത്യേക ‘വിഷൻ ഡോക്യുമെന്റും’ ഇന്ന് പുറത്തിറക്കും.(Central Government Launches Three Year Master Plan To Combat Drug Networks)
ഇതുവരെ പിടികൂടിയ 6,000 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ മയക്കുമരുന്ന് നശിപ്പിച്ചു കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം. ലഹരിമരുന്ന് കടത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഡാർക് നെറ്റ് ശൃംഖലകളെ കണ്ടെത്തി രാസലഹരി വസ്തുക്കളുടെ വിൽപന തടയാനുള്ള സമഗ്രമായ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
കേന്ദ്രത്തിലെ 44 മന്ത്രാലയങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 108 പ്രതിനിധികളും പങ്കെടുക്കുന്ന ഉന്നതതല യോഗത്തിലാണ് കർമ്മപദ്ധതികൾക്ക് അന്തിമരൂപം നൽകുക. ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി, വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ലഹരി മാഫിയകൾക്കെതിരായ പോരാട്ടം ശക്തമാക്കും.
Story Summary
The central government is launching a massive three-year master plan today to eradicate drug networks across India, inspired by Kerala’s successful ‘Operation Toofan’. The initiative, led by Union Home Minister Amit Shah, includes the destruction of seized drugs worth Rs 6,000 crore and the introduction of a comprehensive strategy to combat chemical drug trafficking via the dark net.

