Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeNationalവാക്സിനുകൾക്കും ക്യാൻസർ മരുന്നുകൾക്കും ഇനി ക്യുആർ കോഡ് നിർബന്ധം: കർശന നടപടിയുമായി...

വാക്സിനുകൾക്കും ക്യാൻസർ മരുന്നുകൾക്കും ഇനി ക്യുആർ കോഡ് നിർബന്ധം: കർശന നടപടിയുമായി കേന്ദ്രം | QR Codes

🎙️ Latest Podcast

ന്യൂഡൽഹി: വ്യാജമരുന്നുകളുടെ വിപണനം തടയുന്നതിനും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി കർശന നടപടികളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി മുതൽ വാക്സിനുകൾ, ആന്റിമൈക്രോബയൽ മരുന്നുകൾ, ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ടവ എന്നിവയിൽ ക്യുആർ (QR) കോഡ് പതിക്കുന്നത് നിർബന്ധമാക്കി.(QR Codes Now Mandatory For Essential Medicines In India)

1945-ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്തിയാണ് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതുതായി രൂപീകരിച്ച ‘ഷെഡ്യൂൾ H2’ എന്ന വിഭാഗത്തിലാണ് ഈ മരുന്നുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം, മരുന്നുകളുടെ പാക്കറ്റുകളിൽ കൃത്യമായ ബാർ കോഡോ ക്യുആർ കോഡോ നിർബന്ധമായും പതിച്ചിരിക്കണം.

മരുന്നുകളുടെ വിവരങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും, അവ ഒറിജിനൽ ആണോ എന്ന് ഉപഭോക്താക്കൾക്കും അധികൃതർക്കും എളുപ്പത്തിൽ പരിശോധിക്കുന്നതിനും ഈ സംവിധാനം സഹായിക്കും. മരുന്നിന്റെ പ്രൈമറി പാക്കേജിംഗിലോ, സ്ഥലം കുറവാണെങ്കിൽ സെക്കൻഡറി പാക്കേജിംഗിലോ ഈ കോഡുകൾ പതിക്കണമെന്നാണ് നിർദേശം. വ്യാജമരുന്നുകളെ പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയുള്ള വലിയ ചുവടുവെപ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

Story Summary

To combat the circulation of counterfeit medicines, the Indian government has mandated QR codes for vaccines, antimicrobials, anti-cancer drugs, and narcotic substances. Under the new Schedule H2 regulations, manufacturers must include these track-and-trace codes on drug packaging to ensure product authenticity and consumer safety.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.