തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചു. നിലവിൽ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് ഔദ്യോഗിക പദവിയിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.(Bishwanath Sinha Appointed As The New Chief Secretary Of Kerala)
ശാരദ മുരളീധരൻ 2025 ഏപ്രിൽ 30-ന് വിരമിച്ചതിനെ തുടർന്നാണ് എ. ജയതിലക് സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാകുന്നതോടെയാണ് ബിശ്വനാഥ് സിൻഹ ചുമതലയേൽക്കുന്നത്.
ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് ചില പ്രമുഖരുടെ പേരുകളും സജീവ പരിഗണനയിലുണ്ടായിരുന്നു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുതിയ ചീഫ് സെക്രട്ടറി ആകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവരെ മറികടന്നാണ് ബിശ്വനാഥ് സിൻഹയുടെ നിയമനം നടന്നത്.
Story Summary
Bishwanath Sinha, the current Home Secretary, has been appointed as the new Chief Secretary of Kerala, succeeding A. Jayathilak, who is set to retire on June 30. Sinha, a 1992-batch IPS officer, was selected for the 51st position, surpassing other prominent contenders like K.R. Jyothilal, Manoj Joshi, and Sanjeev Kaushik.

