ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് അറസ്റ്റിലായ അധ്യാപികയ്‌ക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ. അലക്സാണ്ടർ ഹൈസ്കൂളിലെ ബയോളജി അധ്യാപികയായ മാരിസ് നിക്കോൾസ് (25), തന്റെ ‘ഒൺലി ഫാൻസ്’അക്കൗണ്ട് ഉപയോഗിച്ച് വിദ്യാർത്ഥികൾ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്തതായി വെളിപ്പെടുത്തി (US Teacher Arrested). അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ വിദ്യാർത്ഥികൾ, ഉയർന്ന മാർക്കിനായി ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഏപ്രിൽ, മെയ് മാസങ്ങളിലായി ഒന്നിലധികം വിദ്യാർത്ഥികളുമായി അധ്യാപിക ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും, അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്കൂളിലെ ക്ലാസ് റൂമിലും വാഹനത്തിലുമായി വെച്ചാണ് ഇവർ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഈ ദൃശ്യങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചതോടെയാണ് ബ്ലാക്ക്‌മെയിലിങ് ആരംഭിച്ചത്. അധ്യാപികയ്‌ക്കെതിരെ തെളിവ് നശിപ്പിക്കൽ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, പ്രലോഭനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ജാമ്യ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന അധ്യാപികയ്‌ക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Summary: A 25-year-old biology teacher in Georgia, Maris Nichols, has been arrested for sexually abusing minor students and engaging in inappropriate conduct, including sending explicit content. Investigations revealed that some students discovered her OnlyFans account and subsequently blackmailed her for better grades by threatening to leak her private videos.

