Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeIran Israel Conflict'ജെല്ലിഫിഷ്' പോലുള്ള ഇറാനിയൻ ഡ്രോൺ വിന്യാസം: പൈലറ്റിൻ്റെ വെളിപ്പെടുത്തലിൽ ഞെട്ടി അമേരിക്ക...

‘ജെല്ലിഫിഷ്’ പോലുള്ള ഇറാനിയൻ ഡ്രോൺ വിന്യാസം: പൈലറ്റിൻ്റെ വെളിപ്പെടുത്തലിൽ ഞെട്ടി അമേരിക്ക | US F-15 pilot

🎙️ Latest Podcast

വാഷിംഗ്ടൺ : ഇറാനിൽ തകർന്നു വീണ അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റിന്റെ വെളിപ്പെടുത്തൽ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെയും സൈനിക വൃത്തങ്ങളെയും അമ്പരപ്പിച്ചിരിക്കുകയാണ്. തകർക്കപ്പെട്ട വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ സ്പെഷ്യൽ ഫോഴ്സ് തന്നെ രക്ഷപ്പെടുത്തുന്നതിന് തൊട്ടുമുമ്പായി ആകാശത്ത് കണ്ട അസാധാരണമായ ദൃശ്യങ്ങളെക്കുറിച്ചാണ് പൈലറ്റ് വിവരിച്ചത്.(US F-15 pilot reports strange jellyfish drone formation over Iran)

ആകാശത്ത് ഒന്നിലധികം ഇറാനിയൻ ഡ്രോണുകൾ ചേർന്ന് ഒരു ജെല്ലിഫിഷിന്റെ ആകൃതിയിൽ പറക്കുന്നത് കണ്ടുവെന്നാണ് പൈലറ്റ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വലുപ്പമുള്ള ഡ്രോണിന് താഴെ ചെറിയ ഡ്രോണുകൾ ജെല്ലിഫിഷിന്റെ കാലുകൾ പോലെ വിന്യസിക്കപ്പെട്ട്, ഒരൊറ്റ യൂണിറ്റായി അവ നീങ്ങുന്നുണ്ടായിരുന്നുവെന്ന് പൈലറ്റ് വ്യക്തമാക്കുന്നു. ഇതിനെ “ഏലിയൻ അപ്രോച്ച്” എന്നാണ് പൈലറ്റ് വിശേഷിപ്പിച്ചത്. ഡ്രോണുകൾ ഒരു ‘മൈൻഫീൽഡ്’ പോലെയാണ് ആകാശത്ത് വിന്യസിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

ഏപ്രിൽ മാസത്തിൽ ഇറാൻ വ്യോമാതിർത്തിയിൽ വെച്ചാണ് അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടത്. ഇതാദ്യമായാണ് ഈ സംഘർഷത്തിനിടെ ഒരു അമേരിക്കൻ വിമാനം ഇറാൻ വെടിവെച്ചിടുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെയും പിന്നീട് അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനെ “ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്.

പൈലറ്റിന്റെ വെളിപ്പെടുത്തൽ സത്യമാണെങ്കിൽ, ഇറാനിയൻ ഡ്രോൺ സാങ്കേതികവിദ്യ വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിൽ ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറിനെ തുടർന്ന് സമാധാന ചർച്ചകൾ നടന്നുവരികയാണ്.

Story Summary

A US F-15 pilot, downed over Iran in April, reported witnessing a sophisticated and unprecedented formation of multiple Iranian drones resembling a jellyfish, described by officials as “real alien sh*t.” This revelation, shared during a post-rescue debriefing, has stunned U.S. intelligence, highlighting potential advancements in Iran’s drone capabilities amid ongoing ceasefire negotiations between Washington and Tehran.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.