മുംബൈ: മുംബൈ-വഡോദര ഹൈവേയിൽ ബദ്ലാപ്പൂരിന് സമീപം അതിവേഗത്തിൽ വന്ന ബിഎംഡബ്ല്യു Z4 കാർ ഡിവൈഡറിൽ ഇടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം (Mumbai BMW Z4 Crash). ടൈറ്റ്വാലയിൽ നിന്ന് ബദ്ലാപ്പൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാർ പൂർണ്ണമായും തകർന്നുപോയി. കാറിലുണ്ടായിരുന്ന ബദ്ലാപ്പൂർ സ്വദേശികളായ യോഗേഷ് ദിഘെ, റിക്കേബ ജകാപ് എന്നിവർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആനന്ദ് എന്ന വ്യക്തിയെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടം നടന്ന ഉടൻ തന്നെ കാർ പൂർണ്ണമായും തകർന്നുപോവുകയും കാറിലുണ്ടായിരുന്നവരുടെ ശരീരഭാഗങ്ങൾ റോഡിൽ ചിതറുകയും ചെയ്തു. പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. ബദ്ലാപ്പൂർ പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മദ്യപിച്ചിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവെന്നും അധികൃതർ അറിയിച്ചു.
Summary: Two individuals, identified as Yogesh Dighe and Rikeba Jakap, died on the spot after their high-performance BMW Z4 crashed into a divider on the Mumbai-Vadodara Highway near Badlapur. The accident, which occurred around 3 am on Sunday while the group was returning from a birthday party, involved the car traveling at approximately 250 kmph. A third passenger, Anand, is currently undergoing treatment for serious injuries.

