ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പതിനാലുകാരനായ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു (Gorakhpur Child Assault). വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ വീടിന് 500 മീറ്റർ അകലെയുള്ള പാടത്ത് ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ കണ്ടെത്തി. മെഡിക്കൽ പരിശോധനയിൽ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവസമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്ന് പതിനാലുകാരൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അശ്ലീല വീഡിയോകൾ കാണുന്ന ശീലമുണ്ടായിരുന്ന പ്രതി, കുഞ്ഞിനെ പാടത്ത് ഉപേക്ഷിച്ച ശേഷം രാവിലെ വീട്ടുകാർക്കൊപ്പം തിരച്ചിലിലും പങ്കെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളും പ്രാദേശികമായ അന്വേഷണവുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പ്രതിയുടെ മൊബൈൽ ഫോൺ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഗോരഖ്പുർ അഡീഷണൽ പോലീസ് സൂപ്രണ്ട് പാട്ടീൽ നിമിഷ് ദശരഥ് അറിയിച്ചു. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
Summary: A 14-year-old relative has been taken into custody in Gorakhpur, Uttar Pradesh, for kidnapping and sexually assaulting a nine-month-old baby girl. The infant was abducted from her home while sleeping with her mother on Friday night and was later found critically injured in a nearby field. The accused confessed to the crime, claiming he was under the influence of alcohol, and police discovered several obscene videos on his mobile phone. The teenager will be presented before the Juvenile Justice Board for further legal action.

