ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ഇനി കനത്ത തിരിച്ചടി. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള പിഴ ഇന്ത്യൻ റെയിൽവേ ഇരട്ടിയാക്കി. ജൂൺ 20 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 2026-ലെ ‘ജൻ വിശ്വാസ് ആക്ട്’ പ്രകാരമാണ് ഈ നടപടി.(Indian Railways Doubles Penalty For Ticketless Travel To Rs 500)
റെയിൽവേ ആക്ട് 1989-ലെ സെക്ഷൻ 137, 138 പ്രകാരം നേരത്തെ 250 രൂപയായിരുന്ന കുറഞ്ഞ പിഴത്തുക ഇനി 500 രൂപയായിരിക്കും. അനധികൃത യാത്രകൾ തടയുന്നതിനും റെയിൽവേ പ്രവർത്തനം സുഗമമാക്കുന്നതിനുമായാണ് ഈ തീരുമാനമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്ര ചെയ്യേണ്ട ദൂരത്തിനുള്ള ടിക്കറ്റ് തുകയ്ക്ക് പുറമെ 500 രൂപയോ അല്ലെങ്കിൽ റെയിൽവേ നിശ്ചയിക്കുന്ന തുകയോ പിഴയായി അടയ്ക്കണം.
ടിക്കറ്റ് നിരക്കും പിഴയും നൽകാൻ വിസമ്മതിക്കുന്ന യാത്രക്കാർക്കെതിരെ കോടതി നടപടികൾ സ്വീകരിക്കും. ഇത്തരം സാഹചര്യത്തിൽ ആറു മാസം വരെ തടവോ, 500 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം സെൻട്രൽ റെയിൽവേ സോൺ 4.96 ലക്ഷം യാത്രക്കാരിൽ നിന്ന് 40.85 കോടി രൂപ പിഴയായി ഈടാക്കിയിരുന്നു. യാത്രക്കാർ നിർബന്ധമായും ടിക്കറ്റെടുത്ത് യാത്ര ചെയ്യണമെന്നും റെയിൽവേ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു.
Story Summary
Indian Railways has doubled the minimum penalty for ticketless travel from ₹250 to ₹500, effective June 20, 2026, under the Jan Vishwas Act, 2026. This move is part of an ongoing effort to curb unauthorized travel and ensure smooth railway operations. Passengers refusing to pay the required fare and penalty may face legal action, including potential imprisonment or fines as per the provisions of the Railway Act, 1989.

