പത്തനംതിട്ട: അഭയകേന്ദ്രത്തിലെ അന്തേവാസികളായ കുട്ടികളെ ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ പോലീസ് പിടിയിൽ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ റെജി, ബെന്നി, സിജോ എന്നിവരെയാണ് നാല് ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം ഇലവുംതിട്ട പോലീസ് പിടികൂടിയത്. പ്രതികളെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.(Three Arrested For Assaulting Children At Pathanamthitta Shelter Home)
കുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ഥാപനത്തിൽ വെച്ച് 17-കാരനായ കോട്ടയം സ്വദേശിയെ ചൂരൽ വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
മർദനമേറ്റ കുട്ടിയെ പിന്നീട് ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടർന്ന് മറ്റൊരു ഷെൽറ്റർ ഹോമിലേക്ക് മാറ്റി. ഇലവുംതിട്ട പോലീസിനു പുറമെ കട്ടപ്പന പോലീസും ഈ വിഷയത്തിൽ കേസെടുത്തിട്ടുണ്ട്.
Story Summary
Three managers of a shelter home in Pathanamthitta—Reji, Benny, and Sijo—have been arrested after four days on the run for brutally assaulting children in their care. The shelter, which lacked a valid operating license according to local panchayat officials, is under further investigation, with authorities also considering legal action against the owner, Binu Pastor.

