Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeKeralaആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ: ഡോ. റീനയ്ക്ക് കസേര ഒഴിഞ്ഞു...

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ: ഡോ. റീനയ്ക്ക് കസേര ഒഴിഞ്ഞു നൽകാതെ ഡോ. മീനാക്ഷി, സ്ഥലത്തെത്തി പോലീസ് | Dramatic Standoff at DHS Headquarters

🎙️ Latest Podcast

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് മുൻ ഡി.എച്ച്.എസ് ഡോ. റീനയും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിയും തമ്മിൽ കസേരയെച്ചൊല്ലി വൻ തർക്കം. കോടതി വിധിയുമായി ഔദ്യോഗിക ചുമതലയേൽക്കാൻ ഡോ. റീന എത്തിയെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വ്യക്തമായ ഉത്തരവില്ലാതെ കസേര ഒഴിഞ്ഞുനൽകാൻ ഡോ. മീനാക്ഷി തയ്യാറായില്ല.(Dramatic Standoff at DHS Headquarters Over Director Post)

തർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമം തുടങ്ങി. തനിക്ക് അനുകൂലമായ കോടതി ഉത്തരവുമായി രാവിലെ ജനറൽ ആശുപത്രി വളപ്പിലെ ഡി.എച്ച്.എസ് ഓഫീസിലെത്തിയ ഡോ. റീന ചുമതലയേൽക്കാൻ ശ്രമിച്ചു. എന്നാൽ ഡോ. മീനാക്ഷി തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെ ഓഫീസ് അന്തരീക്ഷം സംഘർഷഭരിതമായി.

തുടർന്ന് പോലീസ് സ്ഥലത്തെത്തി. വിഷയത്തിൽ അതീവ ഗൗരവകരമായ പ്രതികരണമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയിരുന്നത്. തുരപ്പൻ പണിയെടുത്തതിനാലാണ് നടപടി ഉണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Story Summary

The DHS headquarters in Thiruvananthapuram witnessed a dramatic standoff between former DHS Dr. Reena and incumbent Dr. Meenakshi over the director’s chair following a court order favoring Dr. Reena. The situation escalated to police intervention as Dr. Meenakshi refused to vacate the position without government directives.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.