ബാഗ്ഡോഗ്ര: പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ യാത്രക്കാരോട് തട്ടിക്കയറിയ സ്പൈസ് ജെറ്റ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ജൂൺ 13-ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് എയർലൈൻ അധികൃതർ നടപടിയെടുത്തത് (SpiceJet Employee Suspended). ബാഗ്ഡോഗ്രയിൽ നിന്ന് ഡൽഹിയിലേക്കുള്ള എസ്ജി 151 വിമാനം വൈകിയതും പിന്നീട് റദ്ദാക്കിയതുമാണ് യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിന് കാരണമായത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടതാണ് യാത്ര മുടങ്ങാൻ കാരണമെന്നാണ് സ്പൈസ് ജെറ്റ് നൽകുന്ന വിശദീകരണം.
Another day, another viral airline controversy.
A video circulating online allegedly shows a heated argument between a SpiceJet staff member and a passenger, with reports claiming that abusive language was used during the confrontation. CISF personnel reportedly had to step in… pic.twitter.com/LOlJCMuehM
— The Nalanda Index (@Nalanda_index) June 16, 2026
വിമാനത്താവളത്തിലെ പ്രവർത്തന സമയപരിധിയും വിമാനം റദ്ദാക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ വിമാനം റദ്ദാക്കിയപ്പോൾ യാത്രക്കാർ പ്രതിഷേധിക്കുകയും അത് വാഗ്വാദത്തിൽ കലാശിക്കുകയുമായിരുന്നു. ജീവനക്കാരന്റെ പെരുമാറ്റം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വിലയിരുത്തിയ എയർലൈൻ, ഇയാളെ ഉടനടി സസ്പെൻഡ് ചെയ്യുകയും റിഫ്രഷർ പരിശീലനത്തിന് അയക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
Summary: A SpiceJet employee at Bagdogra Airport has been suspended after a video of a heated verbal altercation with passengers went viral. The incident occurred on June 13, 2026, following the cancellation of a Delhi-bound flight due to adverse weather and operational constraints, prompting the airline to initiate disciplinary action and refresher training for the staff member involved.

