ന്യൂഡൽഹി : യുഎസ് ഇൻഡോ-പസിഫിക് കമാൻഡിന്റെ പേര് വീണ്ടും യുഎസ് പസിഫിക് കമാൻഡ് എന്നാക്കി മാറ്റാൻ അമേരിക്കൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചു. എട്ടു വർഷം മുമ്പ് വരുത്തിയ മാറ്റം തിരുത്തിക്കൊണ്ടാണ് ഈ പഴയ നാമധേയത്തിലേക്ക് മടങ്ങുന്നത്. 1947-ൽ പ്രസിഡന്റ് ഹാരി ട്രൂമാൻ സ്ഥാപിച്ച കമാൻഡിന്റെ ചരിത്രപരമായ പൈതൃകം നിലനിർത്താനാണ് ഈ തീരുമാനമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.(US Pacific Command, US military restores Pacific Command name sparking strategic concerns)
ഈ തീരുമാനത്തിനെതിരെ ഇന്ത്യയിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. കമാൻഡിന്റെ പേരിൽ നിന്ന് ‘ഇൻഡോ’ എന്നത് ഒഴിവാക്കിയത്, ഇന്തോ-പസിഫിക് നയത്തിലും ‘ക്വാഡ്’ പോലുള്ള സഖ്യങ്ങളിലുള്ള അമേരിക്കയുടെ താല്പര്യത്തിലുമുള്ള മാറ്റത്തെ സൂചിപ്പിക്കുന്നുണ്ടോ എന്ന ആശങ്കയാണ് പ്രബലം. ഈ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂർ, “ക്വാഡിന്റെ അന്ത്യത്തിന് മറ്റൊരു ആണി കൂടി അടിച്ചു” എന്ന് എക്സിൽ കുറിച്ചു.
എന്നാൽ, പേരുമാറ്റം കേവലം നാമകരണത്തിൽ മാത്രമാണെന്നും കമാൻഡിന്റെ ഘടനയിലോ ഉത്തരവാദിത്തങ്ങളിലോ പ്രവർത്തനമേഖലയിലോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. യുഎസ് പടിഞ്ഞാറൻ തീരം മുതൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി വരെ നീളുന്നതാണ് ഈ കമാൻഡിന്റെ പ്രവർത്തനമേഖല. 2018-ൽ ട്രംപ് ഭരണകൂടത്തിന്റെ കാലത്താണ് ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് പേര് ‘ഇൻഡോ-പസിഫിക്’ എന്ന് മാറ്റിയത്.
Story Summary
The US military has restored the ‘Pacific Command’ (USPACOM) designation, dropping ‘Indo’ from its title, a move that has sparked concerns in India regarding Washington’s commitment to the Indo-Pacific strategy and the Quad alliance. While US officials emphasize that the change is purely symbolic and intended to honor historical legacy, critics like Shashi Tharoor fear it signals a potential shift in strategic priorities.

