Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeNationalഹൈദരാബാദിൽ റോങ് സൈഡിൽ വന്ന സർക്കാർ ബസ് തടഞ്ഞ് ബൈക്കർ; വൈറലായി...

ഹൈദരാബാദിൽ റോങ് സൈഡിൽ വന്ന സർക്കാർ ബസ് തടഞ്ഞ് ബൈക്കർ; വൈറലായി വീഡിയോ | Hyderabad Biker Viral Video

🎙️ Latest Podcast

ഹൈദരാബാദ്: ഹൈദരാബാദിലെ തിരക്കേറിയ റോഡിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് തെറ്റായ ദിശയിൽവന്ന സർക്കാർ ബസിന് മുന്നിൽ ധീരമായി നിലയുറപ്പിച്ച് ഒരു ബൈക്കർ. തെറ്റായ ദിശയിലൂടെ വന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് നീങ്ങാൻ അനുവദിക്കാതെ ബൈക്കർ തടയുകയും, തിരികെ പോകാൻ നിർബന്ധിക്കുകയുമായിരുന്നു ( Hyderabad Biker Viral Video). ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരിക്കുകയാണ്.

വേവറോക്കിനും ബാച്ചുപ്പള്ളിക്കും ഇടയിലുള്ള റോഡിലാണ് സംഭവം നടന്നത്. റൂട്ട് നമ്പർ 195W-ൽ സർവീസ് നടത്തുന്ന ബസ് നിയമങ്ങൾ കാറ്റിൽപ്പറത്തി റോങ് സൈഡിലൂടെ അതിവേഗത്തിൽ വരുന്നത് കണ്ട ബൈക്കർ, തന്റെ ബൈക്ക് ബസിന് കൃത്യം മുന്നിലായി നിർത്തി മാർഗ്ഗതടസ്സം സൃഷ്ടിച്ചു. തുടക്കത്തിൽ ബസ് ഡ്രൈവർ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും, ബൈക്കർ തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ, മറ്റ് മാർഗ്ഗമില്ലാതെ ഡ്രൈവർക്ക് ബസ് റിവേഴ്സ് എടുത്ത് ശരിയായ ട്രാക്കിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. അതേസമയം, ഈ സംഭവത്തിന് ശേഷം ചില വിവാദങ്ങളും ഉയരുന്നുണ്ട്. ബസ് ഡ്രൈവർ വാഹനം റിവേഴ്സ് എടുക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയിൽ ചെറിയ രീതിയിൽ തട്ടിയതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിലെ രസകരമായ വസ്തുതയെന്തെന്നാൽ ബൈക്കർക്കെതിരെയും മുമ്പ് നിരവധി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എങ്കിലും, തെറ്റായ രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ പൊതുജനം പ്രതികരിക്കണം എന്ന സന്ദേശം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ട്രാഫിക് നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും, വലിയ വാഹനങ്ങളാണെന്ന് കരുതി നിയമം ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.