ന്യൂഡൽഹി: ഡൽഹിയിലെ സത്യാനികേതൻ ഏരിയയിലെ ഒരു ടേക്ക്അവേ റെസ്റ്റോറന്റിൽ തീപിടിത്തം. ബുധനാഴ്ച രാവിലെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു.(Fire Breaks Out At Restaurant In Delhi Satya Niketan)
രാവിലെ 6.10-ഓടെയാണ് സത്യാനികേതനിലെ മദർ ഡയറിക്കടുത്തുള്ള റെസ്റ്റോറന്റിൽ തീപിടിച്ചതായി ഫയർ ഫോഴ്സിന് സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary
A fire broke out early Wednesday morning at a takeaway restaurant located near Mother Dairy in Delhi’s Satya Niketan area. Delhi Fire Service personnel successfully controlled the blaze, and officials confirmed that there were no casualties in the incident.

