Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeNationalഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായ 9-ാം ബജറ്റ് അവതരണം : റെക്കോർഡ്...

ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായ 9-ാം ബജറ്റ് അവതരണം : റെക്കോർഡ് നേട്ടത്തിൽ നിർമല സീതാരാമൻ | Nirmala Sitharaman

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന ഖ്യാതി ഇതോടെ അവർക്ക് സ്വന്തമാകും.(9th consecutive budget presentation under the same Prime Minister, Nirmala Sitharaman to set record)

മൊറാർജി ദേശായി തുടർച്ചയായി ആറ് തവണയാണ് ബജറ്റ് അവതരിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്.

2021 മുതൽ ബജറ്റ് അവതരണം പൂർണ്ണമായും ഡിജിറ്റൽ ആക്കി മാറ്റിയതും നിർമല സീതാരാമനാണ്. ടാബ്‌ലെറ്റ് ഉപയോഗിച്ചുള്ള ‘ബഹി ഖാത്ത’ രീതി അവർ ഇന്നും തുടരുന്നു. 2020-ൽ നടത്തിയ 2 മണിക്കൂർ 42 മിനിറ്റ് നീണ്ട പ്രസംഗം ഇന്നും പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമായി നിലനിൽക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala