Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeKeralaസാങ്കേതിക തകരാർ : കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി...

സാങ്കേതിക തകരാർ : കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി | Air India Express Flight

🎙️ Latest Podcast

കണ്ണൂർ: കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.(Air India Express Flight From Kannur Returns Due To Engine Fault)

ചൊവ്വാഴ്ച രാവിലെ 7:40-ന് 180-ലധികം യാത്രക്കാരുമായി കണ്ണൂരിൽ നിന്ന് പറന്നുയർന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. പറന്നുയർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കോക്പിറ്റിലെ മുന്നറിയിപ്പ് സംവിധാനത്തിൽ എൻജിൻ തകരാർ സംബന്ധിച്ച സൂചനകൾ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഉടൻ തന്നെ വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് വിമാനം കണ്ണൂരിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

Story Summary

An Air India Express flight from Kannur to Jeddah was forced to return to Kannur airport shortly after takeoff due to an engine warning signal. All 180 passengers on board landed safely, and no injuries were reported.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.