ഗുവാഹത്തി: അസമിലെ ലഖിംപൂർ ജില്ലയിലുള്ള ദുലുങ് റിസർവ് വനത്തിൽ ആദ്യമായി കരിമ്പുലിയെ കണ്ടെത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. തിങ്കളാഴ്ച എക്സ് വഴിയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവെച്ചത്.(Rare black panther sighted for the first time in Assam Dulung Reserve Forest)
“അസമിലെ വന്യജീവി ചരിത്രത്തിലെ അപൂർവ്വവും ശ്രദ്ധേയവുമായ ഒരു കാഴ്ചയാണിത്. ലഖിംപൂരിലെ ദുലുങ് റിസർവ് വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറ ട്രാപ്പിലാണ് ആദ്യമായി കരിമ്പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്,” അദ്ദേഹം കുറിച്ചു. അസമിലെ വനമേഖലകളുടെ പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ അപൂർവ്വ മൃഗത്തിന്റെ സാന്നിധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യജീവി ഗവേഷകർക്കും പരിസ്ഥിതി സ്നേഹികൾക്കും ഏറെ ആവേശം നൽകുന്നതാണ് ഈ കണ്ടെത്തൽ. അസമിലെ വനങ്ങളിൽ കരിമ്പുലിയുടെ സാന്നിധ്യം മുൻപ് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
Story Summary
A black panther has been sighted for the first time in Assam’s Dulung Reserve Forest in the Lakhimpur district, as confirmed by Chief Minister Himanta Biswa Sarma. Captured on a camera trap, this rare discovery underscores the significant ecological value and biodiversity of Assam’s protected forest areas.

