Description
Digital Voice of Kerala
Monday, June 15, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുതിപ്പ്: പവന് 1800 രൂപ വർധിച്ചു! | Gold Price

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുതിപ്പ്: പവന് 1800 രൂപ വർധിച്ചു! | Gold Price

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് വർധന. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 225 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 13,890 രൂപയായി ഉയർന്നു.(Gold Price Surges In Kerala With A Record Increase Today)

പവന് ഇന്ന് 1,800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,11,120 രൂപ നൽകണം. സ്വർണ്ണത്തോടൊപ്പം വെള്ളി വിലയിലും മുന്നേറ്റമുണ്ട്. ഒരു ഗ്രാം വെള്ളി: 265 രൂപ, പത്ത് ഗ്രാം വെള്ളി: 2,650 രൂപ എന്നിങ്ങനെയാണ് വില.

ആഗോള വിപണിയിലും സ്വർണ്ണവില വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. സ്വർണ്ണം ഔൺസിന് 100 ഡോളറിലധികം വർധിച്ച് 4,326 ഡോളർ എന്ന നിലയിലേക്കാണ് വില എത്തിയത്.

Story Summary

Gold prices in Kerala have surged significantly today, with a 22-carat gold gram increasing by ₹225 to reach ₹13,890 and a sovereign rising by ₹1,800 to ₹1,11,120. Silver prices also saw an uptick, reaching ₹265 per gram, while international gold prices climbed by over $100 to $4,326 per ounce.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.