ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ കാണാതായി മണിക്കൂറുകൾക്കകം അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി (Jaipur crime news). ഹർമര പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയോടെയാണ് കുട്ടിയെ വീട്ടുപരിസരത്ത് നിന്നും പെട്ടെന്ന് കാണാതായത്. വീട്ടുകാർ പരിസരങ്ങളിൽ ആകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ്, അയൽവാസിയുടെ വീടിനുള്ളിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അഡീഷണൽ ഡിസിപി (വെസ്റ്റ്) രാജേഷ് ഗുപ്ത അറിയിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയുമായി പ്രതിയായ സ്ത്രീക്ക് നേരത്തെ ചില വ്യക്തിപരമായ തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഈ കടുത്ത വൈരാഗ്യത്തിന്റെ പ്രതികാരമെന്നോണമാണ് ഉച്ചയ്ക്ക് കുട്ടിയെ ആരുമില്ലാത്ത സമയം നോക്കി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കുട്ടിയുടെ മൃതദേഹം നിലവിൽ കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതിയായ സ്ത്രീയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Story Summary: The body of a 5-year-old girl, who went missing for a few hours, was found wrapped in a blanket inside her neighbor’s house in the Harmara area of Jaipur. A woman has been detained, and preliminary investigation reveals she murdered the child to settle a personal dispute with the victim’s mother.

