ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുമായി വിമത വിഭാഗം. പാർട്ടിയിൽ നിന്ന് വേറിട്ട് പ്രത്യേക ബ്ലോക്കായി ലോക്സഭയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 19 എംപിമാർ സ്പീക്കർക്ക് കത്ത് നൽകി. ഇതോടെ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.(Trinamool Congress faces massive split as rebel MPs demand separate block in Lok Sabha)
നിലവിൽ ലോക്സഭയിൽ 28 എംപിമാരാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. യൂസുഫ് പഠാൻ, സയോനി ഘോഷ്, കാകോലി ഘോഷ് ദസ്തിദാർ തുടങ്ങിയ പ്രമുഖർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രത്യേക ഗ്രൂപ്പായി പ്രവർത്തിക്കാനാണ് വിമതരുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായിരിക്കെ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് വീണ്ടും സിഐഡി സമൻസ് അയച്ചു. വ്യാജ ഒപ്പ് കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം അഞ്ചുമണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും, പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ അഭിഷേക് തയ്യാറായില്ലെന്ന് സിഐഡി വൃത്തങ്ങൾ ആരോപിക്കുന്നു.
Story Summary
A major political crisis has erupted within the Trinamool Congress as 19 dissident MPs have written to the Lok Sabha Speaker seeking permission to function as a separate bloc, potentially aligning with the NDA. Meanwhile, the party is facing further turmoil with the CID summoning Abhishek Banerjee again in a forgery case, even as Mamata Banerjee attempts to pacify dissenting senior leader Kalyan Banerjee.

