Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവി: CPMനെതിരെ രൂക്ഷവിമർശനവുമായി CPI | Devikulam Election...

ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവി: CPMനെതിരെ രൂക്ഷവിമർശനവുമായി CPI | Devikulam Election Defeat

🎙️ Latest Podcast

ഇടുക്കി: ദേവികുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സിപിഐക്ക് മേൽ കെട്ടിവെക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് സിപിഐ മണ്ഡലം നേതൃത്വം രംഗത്ത്. തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ ഒത്തൊരുമയോടെ പ്രവർത്തിച്ചില്ലെന്നും, ചിലർ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി വോട്ട് മറിച്ചെന്നുമാണ് ഇവരുടെ ഗുരുതര ആരോപണം.(Devikulam Election Defeat Leads To CPI And CPIM Conflict)

ജയം ഉറപ്പായിരുന്ന സാഹചര്യമുണ്ടായിട്ടും സിപിഎം പ്രാദേശിക നേതൃത്വം അനാസ്ഥ കാട്ടിയെന്ന് സി പി ഐ ചൂണ്ടിക്കാട്ടി. മുൻപ് നടന്ന ഭൂപ്രശ്നങ്ങളിൽ സിപിഐയുടെ ഇടപെടലുകളാണ് പരാജയത്തിന് വഴിയൊരുക്കിയതെന്ന് സിപിഎം വിമർശനം ഉന്നയിച്ചിരുന്നു.

ഇതിന് മറുപടിയായാണ് ഇപ്പോൾ സിപിഐ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. എൽഡിഎഫ് ഘടകകക്ഷികൾക്കിടയിലെ ഈ ഭിന്നത ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Story Summary

The Devikulam CPI unit has publicly blamed the CPI(M) for their defeat in the recent elections, alleging a lack of coordination and covert support for the BJP candidate by certain CPI(M) factions. This move follows earlier criticism from the CPI(M) that blamed the CPI’s handling of land issues for the electoral loss.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.