അക്ബർപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ദേഹത്ത് ജില്ലയിൽ നിന്ന് അസാധാരണമായ ഒരു വിവാഹ വാർത്തയാണ് പുറത്തുവരുന്നത്. നാല് വർഷത്തോളമായി രഹസ്യബന്ധം പുലർത്തിയിരുന്ന യുവാവ് തന്റെ ഭാര്യാമാതാവിനെ വിവാഹം കഴിച്ചു. അക്ബർപൂർ മേഖലയിലാണ് സംഭവം നടന്നിരിക്കുന്നത്.(Man marries mother-in-law in Uttar Pradesh after four-year secret affair)
വീട്ടുകാരുടെയും ഭാര്യയുടെയും അറിവില്ലാതെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചത്. പിന്നീട് ഇവർ ഒളിച്ചോടുകയും കോടതിയിൽ വെച്ച് നിയമപരമായി വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹ സർട്ടിഫിക്കറ്റുമായി നിൽക്കുന്നതും മാലയിട്ടതുമായ ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്ന് വീഡിയോയിൽ ഇവർ പറയുന്നുണ്ട്. തങ്ങളുടെ ബന്ധം അംഗീകരിക്കണമെന്നും അനുഗ്രഹിക്കണമെന്നും ഇവർ വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.
സംഭവം വലിയ രീതിയിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. കുടുംബ ബന്ധങ്ങളുടെ അന്തസ്സത്ത നഷ്ടപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും, ഇതിൽ ഇരയാകുന്നത് ആ കുടുംബമാണെന്നും സോഷ്യൽ മീഡിയയിൽ പലരും പ്രതികരിച്ചു. വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
Story Summary
A man in Kanpur Dehat, Uttar Pradesh, married his mother-in-law after a secret four-year affair, leaving his family shocked. The couple, who eloped and married in court, shared their decision on social media, sparking widespread controversy and debate regarding family values.

