ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് സിങ്ക്കണ്ടം സ്വദേശി മാരി (36) കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ തടഞ്ഞു. വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധം തുടരുകയാണ്.(Suryanelli Wild elephant attack, Protest in Suryanelli After Wild Elephant Attack Claims Life)
പ്രദേശത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന വിവരം ജനങ്ങളെ കൃത്യമായി അറിയിക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാരിയുടെ ബന്ധുക്കളും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
ഒരു ആനയാണ് ചത്തതെങ്കിൽ ഉന്നത ഉദ്യോഗസ്ഥർ എത്തുമായിരുന്നു, അധികൃതരിൽ നിന്ന് വ്യക്തമായ ഉറപ്പും തീരുമാനവും ലഭിക്കാതെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇന്ന് രാവിലെ മകനെ സ്കൂളിൽ വിടാൻ പോകുമ്പോഴാണ് മാരി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ദക്ഷനും മറ്റ് രണ്ട് യുവതികൾക്കും പരിക്കേറ്റിരുന്നു. രാവിലെ മുതൽ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
Story Summary
The local community in Suryanelli, Idukki, has staged a protest by blocking the transport of a victim’s body after 36-year-old Mari was killed in a wild elephant attack. Residents blame the Forest Department for negligence, demanding accountability and support for the victim’s children, while authorities work to manage the escalating tensions.

