പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ പ്രശസ്തമായ ക്ഷേത്രോത്സവത്തിനിടെ വാങ്ങിയ ബെഡ്ഷീറ്റ് കഴുകിയപ്പോൾ അതിൽ ‘മെയ്ഡ് ഇൻ പാക്കിസ്ഥാൻ’ എന്ന ടാഗ് കണ്ടെത്തിയതായി യുവതിയുടെ വെളിപ്പെടുത്തൽ (Made In Pakistan Tag On Bedsheet). പിംപ്രി-ചിഞ്ച്വഡ് പരിധിയിലുള്ള ചിഞ്ച്വഡ് മേഖലയിലെ മോരയ ഗോസാവി ക്ഷേത്ര സമുച്ചയത്തിൽ ബുധനാഴ്ച നടന്ന സംകഷ്ടി ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ചന്തയിൽ നിന്നാണ് പൂജ സറഫ് എന്ന യുവതി ബെഡ്ഷീറ്റ് വാങ്ങിയത്. തുണി വാങ്ങി വീട്ടിലെത്തിച്ച് കഴുകിയപ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന പാക്കിസ്ഥാൻ നിർമ്മിത ടാഗ് പുറത്തുകണ്ടതെന്ന് മറാത്തിയിൽ ചിത്രീകരിച്ച വീഡിയോയിലൂടെ യുവതി അവകാശപ്പെട്ടു. അതിർത്തിയിൽ പോലുമല്ലാത്ത തങ്ങളുടെ വീടുകളിലേക്ക് ഇത്തരം ഉൽപ്പന്നങ്ങൾ എങ്ങനെ എത്തിയെന്ന് ചോദ്യം ചെയ്തുകൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി.
A Hindu woman bought a bedsheet at a religious fair in Pune, Maharashtra.
It had "Made in Pakistan" tag inside. She exposed how Pakistani goods are being sold openly at Hindu events to insult sentiments.@DGPMaharashtra pic.twitter.com/Zhr31Dpkho
— Angry Saffron (@AngrySaffron) June 6, 2026
ഇന്ത്യയിൽ പാക്കിസ്ഥാൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ, പ്രാദേശിക വിപണിയിൽ ഈ ബെഡ്ഷീറ്റ് എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് പിംപ്രി-ചിഞ്ച്വഡ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസ് പിംപ്രി-ചിഞ്ച്വഡ് മുൻസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലും ധൂലെയിലും സമാനമായ രീതിയിൽ പാക്കിസ്ഥാൻ നിർമ്മിത സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും വിറ്റ വ്യാപാരികളെ പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പൂണെയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Summary: A controversy erupted in Pune’s Pimpri-Chinchwad after a local woman, Pooja Saraf, discovered a “Made in Pakistan” tag hidden inside a bedsheet she bought at a religious fair near the historic Morya Gosavi Temple during Sankashti Chaturthi. The woman shared a viral social media video exposing the label, which became visible only after the fabric was washed, raising serious concerns over how banned imports crossed regional markets.

