ന്യൂഡൽഹി: ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം (6E 6283) പക്ഷിയിടിച്ചതിനെ തുടർന്ന് വൈകി. വെള്ളിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിൽ യാത്രക്കാരുടെ സുരക്ഷയെ കരുതി പൈലറ്റ് ഉടൻ തന്നെ വിമാനം തിരികെ ബേയിലേക്ക് എത്തിക്കുകയായിരുന്നു.(Indigo Flight From Bengaluru To Mumbai Delayed Due To Bird Hit)
വിമാനം ലാൻഡിംഗിന് ശേഷം എഞ്ചിനീയർമാർ വിശദമായ സുരക്ഷാ പരിശോധനകൾ നടത്തി. വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം സർവീസ് തുടരാൻ അനുമതി നൽകി. പക്ഷിയിടിയെത്തുടർന്ന് ഒരു മണിക്കൂറിലേറെ വൈകിയാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. യാത്രക്കാർ ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു.
Story Summary
An IndiGo flight from Bengaluru to Mumbai (6E 6283) was delayed for over an hour on Friday after encountering a bird hit during departure. The pilot promptly returned the aircraft for precautionary inspections, and after engineering clearance, the flight resumed its journey without any injuries to those on board.

