ന്യൂഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിടുന്ന കടുത്ത സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ ഐഐടി വിദഗ്ധർ രംഗത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഐഐടി മദ്രാസിലെ സാങ്കേതിക വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘവും സിബിഎസ്ഇ ഉദ്യോഗസ്ഥരും ഓൺലൈനായി അടിയന്തര യോഗം ചേർന്നു.(CBSE Class re-evaluation, IIT Madras Team To Resolve Technical Crisis)
വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങളും പണമിടപാടിലെ തടസ്സങ്ങളും പരിഹരിക്കാനാണ് ഐഐടി സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളുടെ പ്രതിനിധികൾ ഇതിനോടകം തന്നെ പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സാങ്കേതിക തടസ്സങ്ങൾ കണക്കിലെടുത്ത് ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയപരിധി സിബിഎസ്ഇ നീട്ടിയിട്ടുണ്ട്.
വിഷയത്തിൽ നേരിട്ട് ഇടപെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, സാങ്കേതിക പിഴവുകളെക്കുറിച്ചും വിദ്യാർത്ഥികളുടെ പരാതികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് നൽകാൻ സിബിഎസ്ഇയോട് ആവശ്യപ്പെട്ടു. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പരിശോധന നടത്തും. നിലവിലെ ഗുരുതരമായ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്നാണ് മന്ത്രാലയത്തിൽ നിന്നുള്ള സൂചന.
Story Summary
IIT Madras experts and bank representatives held an emergency online meeting with CBSE officials to resolve technical glitches and payment failures in the Class 12 re-evaluation process. Education Minister Dharmendra Pradhan has sought a detailed report, while student protests grow over serious evaluation errors where correct answers were marked zero.

