HomeKeralaവാഴക്കാട് പഞ്ചായത്തിൽ മെഗാ ശുചീകരണം; വൻ ജനപങ്കാളിത്തത്തോടെ എല്ലാ വാർഡുകളിലും ...

വാഴക്കാട് പഞ്ചായത്തിൽ മെഗാ ശുചീകരണം; വൻ ജനപങ്കാളിത്തത്തോടെ എല്ലാ വാർഡുകളിലും മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയായി | Vazhakkad panchayat cleaning drive

റിപ്പോർട്ട് :  അൻവർ ഷരീഫ് 

വാഴക്കാട്: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുക, ശുചിത്വമുള്ള പരിസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു (Vazhakkad panchayat cleaning drive). ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. കൂട്ടായ പ്രവർത്തനത്തിലൂടെ നാടിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നതിന്റെ മികച്ച തെളിവായി ഈ ജനകീയ മുന്നേറ്റം മാറി.

ശുചീകരണ യജ്ഞത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം എടവണ്ണപ്പാറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ വി. നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, പൊതുപ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ, അതിഥി തൊഴിലാളികൾ എന്നിവരെ അണിനിരത്തി അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലാണ് ഓരോ പ്രദേശത്തും ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി ക്രമീകരിച്ചത്.

വിവിധ വാർഡുകളിലെ വാർഡുതല ഉദ്ഘാടനം സ്ഥിരം സമിതി അദ്ധ്യക്ഷരായ മുംതാസ് ബീഗം, മുസ്തഫ വാഴക്കാട്, പുഷ്പ എം. എന്നിവരും വാർഡ് മെമ്പർമാരായ മൈമൂന കരിമ്പനക്കുഴി, കെ.എം. ജമീല ടീച്ചർ, ബഷീർ സ്രാമ്പിയേക്കൽ, കെ.വി. മുഹമ്മദ്, മുത്തുകോയ തങ്ങൾ, കരീം പള്ളിയാളി, ഭാസ്കരൻ മാസ്റ്റർ, മുനീർ പുളിയേക്കൽ, സജിത രാജേഷ്, ഹഫ്സ ടീച്ചർ, ഷുബിൽ മായിപ്പയിൽ, പി.പി. സുഹ്റ, ലീല രാധാകൃഷ്ണൻ, ചിത്ര മണ്ണറോട്ട്, നസീറ ഫാസിൽ, നാരായണൻ മീനങ്ങോട്ട്, അഷ്റഫ് ചേനിയത്ത് എന്നിവരും നിർവ്വഹിച്ചു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജൈസൽ എളമരം, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ ആയിഷ മാരത്ത്, വജീദ ജെബിൻ, ഷമീന സലീം എന്നിവർ നേരിട്ടെത്തി പങ്കാളികളായി. എസ്‌വൈഎസ് (SYS) സാന്ത്വനം, സഹൃദയ ചെറുവട്ടൂർ തുടങ്ങിയ സന്നദ്ധ സംഘടനകളും വിവിധ റസിഡൻസ് അസോസിയേഷനുകളും യജ്ഞത്തിൽ സജീവ സാന്നിധ്യമായി.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടുപറമ്പുകൾ, പ്രധാന അങ്ങാടികൾ, പൊതുവഴികൾ, തോടുകൾ, ഓടകൾ, കലുങ്കുകൾ, വിവിധ പൊതുസ്ഥാപനങ്ങൾ എന്നിവ പൂർണ്ണമായി വൃത്തിയാക്കി. മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് തടയാൻ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും കൊതുകുകളുടെ ഉറവിടങ്ങൾ ഇല്ലാതാക്കാനുള്ള പ്രത്യേക ഡ്രൈവ് (Source Reduction Drive) നടത്തുകയും ചെയ്തു. വരും ദിവസങ്ങളിലും ശുചിത്വം നിലനിർത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.

Story Summary: Vazhakkad Grama Panchayat organized a comprehensive pre-monsoon cleaning drive across all its wards to prevent infectious diseases. Inaugurated by Panchayat President Arifa V, the campaign saw massive participation from Kudumbashree, MGNREGS workers, and volunteer groups.

WhatsApp Channel Banner

Latest updates

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന് മുകളിലൂടെ ലോറി...

മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് അബദ്ധത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരൻ എതിർദിശയിൽ നിന്ന് വന്ന ലോറി കയറിയിറങ്ങി മരിച്ചു (Mukkam road accident kozhikode). മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ...

ഇ.വി.എം ഹാക്കിങ് തടയാമെന്ന് പറഞ്ഞ് തട്ടിപ്പ്: ബി.എം. ജമാലിനെതിരെ...

കാസർകോട്: ഇ.വി.എം (EVM) ഹാക്കിങ് തടയാൻ പ്രത്യേക സാങ്കേതികവിദ്യയുണ്ടെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് നേതാവും വഖഫ് ബോർഡ് മുൻ സി.ഇ.ഒയുമായ ബി.എം. ജമാൽ (BM Jamal evm hacking fraud) പണം തട്ടിയെന്ന വാർത്തകളിൽ...

അസമിൽ പ്രളയം രൂക്ഷം; ഏഴുപേരെ കാണാതായി, 7 ലക്ഷത്തോളം...

ഗുവാഹത്തി: അസമിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും ഏഴുപേരെ കാണാതായി (Assam flood news). സംസ്ഥാനത്തെ ശിവസാഗർ, ചരൈദേവ് ജില്ലകളിലെ 25 ശതമാനത്തോളം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തൊട്ടാകെ...

കോഴിക്കോട് ആറുവയസ്സുകാരി പനി ബാധിച്ച് മരിച്ചു | Kozhikode...

കോഴിക്കോട്: പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു (Kozhikode medical college fever death). കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ...

ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര നിർത്തലാക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന്...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി (KSRTC free travel scheme cancer patients) നിർത്തലാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....