HomeKeralaഅങ്കമാലിയിൽ 15 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; അടിയന്തിര...

അങ്കമാലിയിൽ 15 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; അടിയന്തിര കൗൺസിൽ യോഗം തിങ്കളാഴ്ച, നായകളെ പിടികൂടാൻ പ്രത്യേക സംഘം | Angamaly stray dog attack Rabies confirmed

അങ്കമാലി: അങ്കമാലി നഗരത്തിലും പരിസരപ്രദേശങ്ങളിലും വഴിയാത്രക്കാർക്കും ബസ് കാത്തുനിന്നവർക്കും നേരെ പരക്കെ അക്രമം അഴിച്ചുവിട്ട തെരുവ് നായയ്ക്ക് പേവിഷബാധ (Rabies) ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു (Angamaly stray dog attack Rabies confirmed). തൃശൂർ മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചതെന്ന് അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ റീത്ത പോൾ അറിയിച്ചു. നായയുടെ ആക്രമണത്തിൽ ആകെ 15 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.

കടിയേറ്റവർക്കെല്ലാം അടിയന്തിര സാമ്പത്തിക സഹായമായി നഗരസഭ 5000 രൂപ വീതം അനുവദിക്കും. ഇവരുടെ തുടർചികിത്സയ്ക്ക് ആവശ്യമായ അധികച്ചെലവ് വരികയാണെങ്കിൽ കൂടുതൽ ധനസഹായം നൽകുന്ന കാര്യം നഗരസഭ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി.

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അലഞ്ഞുതിരിയുന്നതും ആക്രമണകാരികളായതുമായ നായകളെ അടിയന്തിരമായി പിടികൂടാൻ പാലക്കാട്ട് നിന്ന് പ്രത്യേക നായപിടുത്ത സംഘത്തെ ഏർപ്പാടാക്കിയതായി നഗരസഭ വൈസ് ചെയർപേഴ്‌സൺ അറിയിച്ചു. വരും ദിവസങ്ങളിൽ (തിങ്കൾ, ചൊവ്വ) നഗരസഭാ പരിധിയിൽ ഇവർ വ്യാപകമായി നായകളെ പിടികൂടും.

തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട തുടർനടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പ്രദേശവാസികൾ നിലവിൽ അതീവ ജാഗ്രത പാലിക്കണമെന്നും വളർത്തുനായ്ക്കൾക്ക് കൃത്യമായി പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Story Summary: A stray dog that bit 15 people in Angamaly has tested positive for Rabies after laboratory tests at Mannuthy. Angamaly Municipality Chairperson Reetha Paul announced an emergency aid of ₹5,000 for victims and a special drive to catch stray dogs.

WhatsApp Channel Banner

Latest updates

ആലുവയിൽ പോക്‌സോ കേസ് ഇരയെ കാണാതായി: 16കാരി പ്രതിക്കൊപ്പം...

ആലുവ: എടത്തലയിലെ വനിതാ പഠനകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് ഇരയായ 16 വയസ്സുകാരിയെ കാണാതായി. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. സ്ഥാപന അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കുടുംബം എടത്തല പോലീസിൽ പരാതി...

‘വിദ്യാർത്ഥികളെ തല്ലിച്ചതച്ചു, പ്രധാനമന്ത്രി മാപ്പ് പറയണം, അമിത് ഷാ...

ന്യൂഡൽഹി: നീറ്റ് സമരത്തിന് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണമെന്നും...

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം, രണ്ടായി...

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Kuttippuram...

പരീക്ഷാ തട്ടിപ്പുകൾക്ക് 10 വർഷം വരെ തടവും 10...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും പേപ്പർ ചോർച്ചയും തടയുന്നതിനായി വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള 'പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര...

‘ഗംഗാനദിയിൽ വച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് കുറ്റകൃത്യമാണെന്ന് കരുതുന്നില്ല’:...

ഭോപ്പാൽ: രാജ്യത്ത് ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ചുരുങ്ങി വരികയാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ. സമാധാനപരമായ പ്രതിഷേധങ്ങളെയും പൊതുചർച്ചകളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....