HomeNational150 വർഷങ്ങൾ കൊണ്ട് പാറ തുരന്നു നിർമ്മിച്ച ക്ഷേത്രം, മുകളിൽ നിന്നും...

150 വർഷങ്ങൾ കൊണ്ട് പാറ തുരന്നു നിർമ്മിച്ച ക്ഷേത്രം, മുകളിൽ നിന്നും താഴേക്ക് നിർമ്മിച്ച എല്ലോറ ഗുഹയിലെ കല്ലിൽ കൊത്തിയെടുത്ത ചരിത്രം; കൈലാസനാഥർ ക്ഷേത്രം | Kailashanatha Temple

ക്ഷേത്രങ്ങൾ ഭക്തിയുടെയും ദൈവിക ചൈതന്യത്തിന്റെയും ഉറവിടമാണ്. നമ്മുടെ ഇന്ത്യയിൽ പല രൂപത്തിലും ഭാവത്തിലും ഉള്ള ക്ഷേത്രങ്ങൾ നിരവധിയാണ്. എന്നാൽ ശാസ്ത്രവും സാങ്കേതികവിദ്യയും മുട്ടുകുത്തിയ ഒരു ക്ഷേത്രമുണ്ട്, മഹാരാഷ്ട്രയിലെ കൈലാസനാഥര് ക്ഷേത്രം (KailashanathaTemple). ശാസ്ത്രത്തിനും സാങ്കേതിക വിദ്യകള്ക്കും നാളിതുവരെ കണ്ടെത്തുവാൻ കഴിയാത്ത നിരവധി ചോദ്യങ്ങളുടെ ഒരു ശേഖരമാണ് ഈ ക്ഷേത്രം. ശാസ്ത്രവും സാങ്കേതികവിദ്യയും അത്ഭുതത്തോടെ നോക്കി നിന്ന, ചിലർ അന്യഗ്രഹ ജീവികളുടെ കൈവശമാണെന്ന് പോലും കണക്കാക്കുന്ന അതിസുന്ദരമായ സൃഷ്ടിയാണ് മഹാരാഷ്ട്രയിലെ എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കമുളള എല്ലോറ ഗുഹയുടെ (Ellora Caves) ചരിത്രം നമ്മെ മറ്റൊരു കാലത്തിലേക്കാണ് കൂട്ടികൊണ്ടു പോകുന്നത്. എല്ലോറ ഗുഹയിലെ ഏറ്റവും പ്രധാനിയാണ് കൈലാസനാഥര് ക്ഷേത്രം.

മഹാരാഷ്ട്രയിലെ ഏറ്റവുമധികം ചരിത്രങ്ങള് ഉറങ്ങിക്കിടക്കുന്ന ഔറംഗാബാദിനു (Aurangabad) സമീപമാണ് എല്ലോറ ഗുഹകള് സ്ഥിതി ചെയ്യുന്നത്. എല്ലോറയിൽ ആയിരത്തോളം ഗുഹകളുണ്ടെങ്കിലും സഞ്ചാരികൾക്കായി തുറന്നിരിക്കുന്നത് 34 എണ്ണം മാത്രമാണ്. ഇതിൽ ആദ്യം 12 ബുദ്ധഗുഹകളും, പിന്നത്തെ 17 ഹൈന്ദവഗുഹകളും, അവസാനത്തെ അഞ്ച് ജൈനഗുഹകളുമാണ്. ഈ ഗുഹകൾക്ക് അഞ്ചാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ടുവരെ നീണ്ടുനിന്നു നിർമ്മാണചരിത്രമുണ്ട് പറയുവാൻ.

അഞ്ചാം നൂറ്റാണ്ട് മുതല് പത്താം നൂറ്റാണ്ട് വരെ നീണ്ടുനിന്ന കാലത്തിനിടിലാണ് ഈ ഗുകള് നിര്മ്മിക്കപ്പെട്ടത്. ഇവയിലെ ഏറ്റവും ശ്രദ്ധേയമായത്, 16-ാമത്തെ ഗുഹയായ കൈലാസനാഥ ക്ഷേത്രമാണ്. 31.61 മീറ്റർ നീളവും 46.92 മീറ്റർ വീതിയുമുള്ള പിരമിഡ് മാതൃകയിലെ മൂന്ന് നിലകളിലായി ക്ഷേത്രം വ്യാപിച്ചിരിക്കുന്നു. ഒറ്റ കല്ലിൽ നിന്ന്, കല്ല് മുകളിൽ നിന്നെ താഴേക്ക് തുരന്ന് നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രം നിർമ്മിതിശൈലിയാൽ തന്നെ അപൂർവമാണ്. കല്ലിൽ കൊത്തിയെടുത്ത ആദ്യ ക്ഷേത്രമെന്ന സവിശേഷതയും ഇതിന് ഉണ്ട്. എഡി 760ൽ രാഷ്ട്രകൂട ഭരണാധികാരിയായിരുന്ന കൃഷ്ണ ഒന്നാമന്റെ നേതൃത്വത്തിലാണ് ക്ഷേത്രനിർമ്മാണം നടന്നത്.

സാധാരണയായി നിലം തറയിട്ട് നിർമ്മാണം ആരംഭിക്കുന്ന രീതി പിന്തുടരാതെ, കൈലാസനാഥ ക്ഷേത്രം പണിതത് അത്യന്തം വ്യത്യസ്തമായ രീതിയിലാണ്. പാറയുടെ മുകളിൽ നിന്ന് ‘ശിഖര’ ഭാഗം നിർമ്മിച്ചു തുടങ്ങിയാണ് ക്ഷേത്രം രൂപം കൊണ്ടത്. മേൽമുതൽ താഴോട്ടായി പാറ തുരന്നാണ് ഈ അത്ഭുതമായ ശില്പസൃഷ്ടി സാക്ഷാത്കരിച്ചത്. കൈലാസ പർവ്വതത്തെ ദേവന്മാരുടെ വാസസ്ഥലമായി കണക്കാക്കുന്നതുപോലെ, അതിന്റെ രൂപത്തിലുള്ളതായാണ് ക്ഷേത്രം തീർത്തത്.
ഇത് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒറ്റകല്ലിൽ കൊത്തിയെടുത്ത ക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കണക്കാക്കുന്നു. ക്ഷേത്രം നിർമ്മിക്കുമ്പോൾ ഏകദേശം 400 ടണ്ണിലധികം കല്ലുകൾ പ്രദേശത്ത് നിന്നും നീക്കം ചെയ്തതായി കരുതപ്പെടുന്നു. എന്നാൽ ഇത്രയും ഭാരംകൂടിയ കല്ലുകൾ ആ കാലത്ത് എങ്ങനെ നീക്കം ചെയ്തുവെന്നതിനെക്കുറിച്ച് ഇന്നും വ്യക്തമായ തെളിവുകളൊന്നും ശാസ്ത്രലോകത്തിന്റെ മുന്നിൽ ഇല്ല. ഈ വിസ്മയ നിർമ്മിതി പൂർത്തിയാകാൻ ഏകദേശം 150 വർഷം എടുത്തെന്നാണ് വിശ്വാസം. ഇത് പോലെ ഇതിഹാസാതീതമായ ഒരു നിർമ്മാണസിദ്ധി ആധുനിക സാങ്കേതിക വിദ്യകൾ ഇല്ലാതെയും സാക്ഷാത്കരിച്ചത് ഇന്ന് വരെ ചരിത്രത്തിലൊരു അത്ഭുതമായി തന്നെ തുടരുന്നു.

ക്ഷേത്ര നിർമ്മാണത്തിന് പിന്നലെ ഐതിഹ്യം

ഒരു കാലത്ത്, ഈ പ്രദേശം ഭരിച്ചിരുന്ന രാജാവിന് ഭേദമാക്കാനാവാത്ത ഒരു രോഗം പിടിപ്പെടുന്നു. രാജാവ് ശാരീരികമായി തളർന്നപ്പോഴും, പല പ്രമുഖ വൈദ്യരും രാജാവിനെ ചികിത്സിച്ചു. എന്നിരുന്നാലും രാജാവിന്റെ രോഗം ഭേദമാകാൻ ആരെ കൊണ്ടും കഴിഞ്ഞില്ല. ഇതോടെ രാജ്ഞി ഗ്രീഷ്ണേശ്വര ശിവനോട് മനസ്സുതുറന്ന് പ്രാർത്ഥിച്ചു. ഭർത്താവിന്റെ രോഗം മാറിയാൽ ഒരു ക്ഷേത്രം നിർമ്മിക്കുകയും, ക്ഷേത്രത്തിന്റെ മുകൾ ഭാഗം കാണുന്നതുവരെ ഉപവാസമിരിക്കുകയും ചെയ്യാമെന്ന് രാജ്ഞി പ്രതിജ്ഞ ചെയ്തു. രാജ്ഞിയുടെ ആത്മാർത്ഥതയുള്ള പ്രാർത്ഥനയോടെ രാജാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. രാജാവിന്റെ രോഗം ഭേദമായതോടെ ഉടൻ തന്നെ ക്ഷേത്ര നിർമ്മാണം ആരംഭിച്ചു.

എന്നാൽ ക്ഷേത്രത്തിന്റെ മുകളിൽ ഭാഗമായ ശിഖരം നിർമിക്കാനേറെ മാസങ്ങൾ വേണ്ടിവരുമെന്ന് അവർക്ക് ബോധ്യമായിരുന്നു. പാറകൾ തുരന്ന് ക്ഷേത്രം നിർമ്മിക്കണം. അങ്ങനെയെങ്കിൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാകുവാൻ വർഷങ്ങൾ വേണ്ടി വരും. അത്രയും കാലം ഉപവാസമനുഷ്ഠിക്കുന്നത് അസാധ്യമാണ്. അവരുടെ കഷ്ടത പരിഹരിക്കാൻ “കോകസ” എന്ന പേരിലുള്ള ഒരു പണിക്കാരൻ മുന്നോട്ടു വരുന്നു. ഒരു ആഴ്ചയ്ക്കുള്ളിൽ ക്ഷേത്ര ശിഖരം പൂർത്തിയാക്കാമെന്ന് രാജാവിന് ഉറപ്പ് നൽകി. അങ്ങനെ ക്ഷേത്ര നിർമ്മാണം ആരംഭിച്ചു. കോകസിന്റെ നേതിർത്വത്തിലുള്ള സംഘം ക്ഷേത്രം പണിത് തുടങ്ങി. പാറകൾ തുരന്ന ശേഷം, ആദ്യം ക്ഷേത്ര ശിഖരം പണിതീർക്കുന്നു. അതോടെ വളരെ പെട്ടന്ന് തന്നെ രാജ്ഞിയുടെ ഉപവാസം അവസാനിക്കുന്നു, ക്ഷേത്രത്തിന്റെ മുകൾ ഭാഗവും പൂർത്തിയാകുന്നു.

ഒന്നര നൂറ്റാണ്ടിലേറെ നീളുന്ന കഠിന പരിശ്രമത്തിന്റെ ഫലമായാണ് നാം ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രം പണിതിരിക്കുന്നത്. ഏതാണ്ട് ഏഴായിരം തൊഴിലാളികൾ ദിവസേന പതിനാറ് മണിക്കൂറുകൾ ക്ഷേത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു. വൈദ്യുതിയുടെ സൗകര്യമില്ലാത്ത ആ കാലഘട്ടത്തിൽ, രാത്രിയിൽ കൃത്രിമ വെളിച്ചം ലഭിക്കാനായി അവർ കണ്ണാടികളുടെ പ്രതിഫലനം ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നും പലരും വിശ്വസിക്കുന്നത് മനുഷ്യനിര്മ്മിതമല്ല ക്ഷേത്രം എന്നാണ്. മനുഷ്യരെ കൊണ്ട് എങ്ങനെയെന്ന് യാതൊരു സാങ്കേതിക വിദ്യയും കൂടെയില്ലാതിരുന്ന കാലത്ത് ഇങ്ങനെ ഒരു ക്ഷേത്രം പറ പൊളിച്ചു ഒരു നിർമ്മിക്കുവാൻ സാധിക്കുന്നത് ? ബഹിരാകാശ ജീവികളോ അന്യഗ്രഹത്തില് നിന്നും ഭൂമിയിൽ എത്തിയവരോ ആയിരിക്കാം ക്ഷേത്രം നിര്മ്മിച്ചത് എന്നാണ് മറ്റൊരു വിശ്വാസം.

Summary: The Kailasanatha Temple (Cave 16) at the Ellora Caves in Maharashtra, India, is the world’s largest monolithic rock-cut structure, celebrated as an unparalleled marvel of ancient engineering and architectural audacity. Designated as a UNESCO World Heritage Site, this breathtaking Hindu temple is dedicated to Lord Shiva and was engineered to physically simulate Mount Kailash, his mythical Himalayan abode.

WhatsApp Channel Banner

Latest updates

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷക പ്രക്ഷോഭം: ശംഭു...

ബഠിൻഡ: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിക്കാൻ പുറപ്പെട്ട കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞു. ഹരിയാന പൊലീസാണ് ഡൽഹിയിലേക്കുള്ള വഴിയിൽ ശക്തമായ ബാരിക്കേഡുകൾ...

ദിയയെ ‘കൈ’വിട്ട് പാലാ: നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ...

കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന്...

ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ നടന്ന സംഘർഷത്തിൽ അന്വേഷണം...

യുഎസിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ-അർജന്റീന മത്സരത്തിന് ശേഷം കളിക്കളത്തിലുണ്ടായ സംഘർഷത്തിൽ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു (FIFA Investigates Post-Match Brawl). ഫൈനൽ മത്സരത്തിൽ അധികസമയത്ത് 1-0 എന്ന സ്കോറിനാണ് യൂറോപ്യൻ...

കേരള വഖഫ് ബോർഡിന് ആശ്വാസം: സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ആയി...

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന് സുപ്രീംകോടതിയിൽ വലിയ ആശ്വാസം. ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അവസാന വരി സുപ്രീം കോടതി റദ്ദാക്കി.(Supreme Court Quashes part...

ട്രോൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, ഇന്ത്യൻ ടീം ലോകകപ്പ്...

ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ പരാജയത്തെക്കുറിച്ചും തുടർന്നുണ്ടായ ട്രോളുകളെക്കുറിച്ചും തുറന്നുപറഞ്ഞ് അർജന്റീന ഫാനും നടനുമായ നിയാസ് ബക്കർ (Niyas Backer On Argentina Defeat). തോൽവി വലിയ വിഷമമുണ്ടാക്കിയെന്നും എന്നാൽ ഇതൊരു...

DON'T MISS

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...