Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ ബലിപെരുന്നാൾ മേയ് 28-ന്; ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്ന്, ഔദ്യോഗിക പ്രഖ്യാപനവുമായി...

കേരളത്തിൽ ബലിപെരുന്നാൾ മേയ് 28-ന്; ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്ന്, ഔദ്യോഗിക പ്രഖ്യാപനവുമായി ഖാദിമാർ | Bakrid 2026 Kerala date

🎙️ Latest Podcast

കോഴിക്കോട്: കേരളത്തിൽ ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മേയ് 28-ന് (വ്യാഴാഴ്ച) ആയിരിക്കുമെന്ന് പ്രമുഖ ഖാദിമാരും മതപണ്ഡിതരും സംയുക്തമായി പ്രഖ്യാപിച്ചു (Bakrid 2026 Kerala date). ഞായറാഴ്ച (ദുൽഖഅ്ദ 29) സംസ്ഥാനത്ത് ഒരിടത്തും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് പെരുന്നാൾ തീയതി നിശ്ചയിച്ചത്.

മാസപ്പിറവി കാണാത്തതിനാൽ മേയ് 18 തിങ്കളാഴ്ച ദുൽഖഅ്ദ മാസം 30 പൂർത്തിയാക്കും. തുടർന്ന് മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ മാസം ഒന്നാം തീയതിയായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. ഇതേത്തുടർന്ന് ദുൽഹിജ്ജ പത്തായ മേയ് 28-ന് സംസ്ഥാനത്ത് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കും.

സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അൽ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

തലസ്ഥാനത്ത് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മേയ് 28-ന് തന്നെയാകും പെരുന്നാളെന്ന് സ്ഥിരീകരിച്ചു. പെരുന്നാൾ തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മഹല്ലുകളിൽ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

Story Summary: Bakrid (Eid al-Adha) will be celebrated in Kerala on May 28, Islamic scholars and Qazis announced. As the Dhul Hijjah moon was not sighted on Sunday, Dhul Qa’dah will complete 30 days on Monday, making Tuesday (May 19) the first day of Dhul Hijjah.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.