ന്യൂഡൽഹി: രണ്ടുമാസം മാത്രം പ്രായമുള്ള തങ്ങളുടെ കുഞ്ഞുമൊത്ത് ഇന്ത്യൻ റെയിൽവേയിൽ നടത്തിയ യാത്രയെയും ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെയും വാനോളം പ്രശംസിച്ച് ബ്രിട്ടീഷ് ദമ്പതികൾ (British Couple Praises Indian Railways). ഹേസൽ ലിൻഡ്സെ, മാർട്ടിൻ ബെയ്ലി എന്നിവരാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഇന്ത്യൻ ട്രെയിൻ യാത്രകളെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചത്. നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച മാർഗ്ഗം ഇന്ത്യൻ റെയിൽവേയാണെന്നും, ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നുണ്ടെന്നും മൊബൈൽ ആപ്പ് വഴി വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചതായും ഇവർ വ്യക്തമാക്കുന്നു.
വലിയ അളവിൽ ലഗേജുകൾ ഉണ്ടായിരുന്നിട്ടും റെയിൽവേ സ്റ്റേഷനുകളിലെ ലിഫ്റ്റുകളും കുലീമാരുമാണ് തങ്ങളുടെ യാത്ര കൂടുതൽ സുഗമമാക്കിയതെന്ന് ദമ്പതികൾ പറഞ്ഞു. തങ്ങളുടെ മകൻ അലക്സാണ്ടറിന് ഇന്ത്യയിലെ തിരക്കുകൾക്കിടയിലാണ് ജീവിതത്തിലെ ഏറ്റവും മികച്ച ഉറക്കം ലഭിച്ചതെന്ന് ഹേസൽ ലിൻഡ്സെ കൗതുകത്തോടെ പങ്കുവെച്ചു. ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുമ്പോഴും റെസ്റ്റോറന്റുകളിൽ ഇരുന്ന് ബിരിയാണി കഴിക്കുമ്പോഴുമെല്ലാം കുഞ്ഞ് സുഖമായി ഉറങ്ങുകയായിരുന്നു. അപരിചിതരായ ആളുകൾ പോലും കുഞ്ഞിനെ സ്നേഹത്തോടെ വന്ന് നോക്കാനും കളിപ്പിക്കാനും താല്പര്യം കാണിക്കാറുണ്ടെന്നും, ഹോട്ടലുകളിൽ എത്തുമ്പോൾ കുഞ്ഞിനായി പ്രത്യേക തൊട്ടിലുകൾ ഒരുക്കിത്തരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുമായി യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഇന്ത്യയെന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
View this post on Instagram
Summary: A British couple, Hazel Lindsey and Martin Bailey, has praised Indian Railways as an “excellent way to travel” after touring the country with their two-month-old baby, Alexander. In a viral Instagram video, the couple shared their smooth experience navigating busy stations with help from elevators and porters, noting that trains were on time and easily booked via apps. They also highlighted India’s exceptionally welcoming nature toward infants, recalling how restaurant staff brought out cute cribs and warm-hearted strangers routinely came forward to greet their baby.

