Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaവിപണിയിൽ തരംഗമാകാൻ 'മിന്നൽ മാജിക്'; സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് ഈ...

വിപണിയിൽ തരംഗമാകാൻ ‘മിന്നൽ മാജിക്’; സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് ഈ മാസം പുറത്തിറങ്ങും | Minnal Magic Liquor Kerala

🎙️ Latest Podcast

തിരുവനന്തപുരം: ജവാൻ റമ്മിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മദ്യ ബ്രാൻഡ് ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും (Minnal Magic Liquor Kerala). പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിലാണ് മദ്യം ഉത്പാദിപ്പിക്കുന്നത്.
അര ലിറ്റർ കുപ്പികളിലായാണ് മദ്യം പുറത്തിറങ്ങുന്നത്. 400 രൂപയാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

തുടക്കത്തിൽ പ്രതിദിനം 9,000 കെയ്‌സ് മദ്യമാണ് ഉത്പാദിപ്പിക്കുക. വരും ദിവസങ്ങളിൽ ഇത് 13,000 കെയ്‌സായി വർദ്ധിപ്പിക്കും. മിനിറ്റിൽ 240 കുപ്പികൾ നിറയ്ക്കാൻ ശേഷിയുള്ള പ്ലാന്റാണിത്.ചിറ്റൂർ മേനോൻപാറയിൽ തറക്കല്ലിട്ട് നാലര മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയ പ്ലാന്റ് കഴിഞ്ഞ ഫെബ്രുവരി 21-നാണ് ഉദ്ഘാടനം ചെയ്തത്.

ഉത്പാദനത്തിന് ആവശ്യമായ ഒരു ലക്ഷം ലിറ്റർ വെള്ളം നിലവിൽ മലമ്പുഴ പ്ലാന്റിൽ നിന്നാണ് എത്തിക്കുന്നത്. ഭാവിയിൽ മഴവെള്ള സംഭരണികൾ വഴി ജലലഭ്യത ഉറപ്പാക്കാനും പദ്ധതിയുണ്ട്. ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ വഴി മിന്നൽ മാജിക് ലഭ്യമാകും. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ ബ്രാൻഡ് വിപണിയിലിറക്കുന്നത്.

News Summary: The Kerala government’s new liquor brand, ‘Minnal Magic,’ is set to hit the market by the end of this month. Produced at Malabar Distilleries in Chittur, Palakkad, the liquor will be available in half-litre bottles priced at ₹400. Initially, 9,000 cases will be produced daily, which will later scale up to 13,000 cases. The state-of-the-art plant, inaugurated in February, has the capacity to fill 240 bottles per minute. This marks the government’s second major brand after the popular Jawan Rum.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.