Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeEditors Pickപ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണം; കീഴ്‌വഴക്കങ്ങൾ മാറണമെന്ന് ബിനോയ് വിശ്വം...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണം; കീഴ്‌വഴക്കങ്ങൾ മാറണമെന്ന് ബിനോയ് വിശ്വം | Binoy Viswam CPI

🎙️ Latest Podcast

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രതിപക്ഷത്തേക്ക് മാറിയ സാഹചര്യത്തിൽ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (Binoy Viswam CPI). പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സൂചനകൾക്കിടെയാണ് ഉപനേതൃസ്ഥാനത്തിനായി സിപിഐ അവകാശവാദം കടുപ്പിച്ചത്. പ്രതിപക്ഷ നേതാവും ഉപനേതാവും ഒരേ പാർട്ടിയിൽ നിന്ന് തന്നെയാകണമെന്ന നിർബന്ധമില്ലെന്നും നിലവിലുള്ള ഇത്തരം കീഴ്‌വഴക്കങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃസ്ഥാനം സിപിഐക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം , ആശാ വർക്കർമാരുടെ സമരത്തെ ആക്ഷേപിച്ചത് തെറ്റായിപ്പോയെന്ന് ബിനോയ് വിശ്വം തുറന്നു പറഞ്ഞു. തൊഴിലാളി സമരങ്ങളെ അപമാനിക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും ഇക്കാര്യത്തിൽ സിപിഎമ്മുമായി നേരത്തെ തന്നെ അഭിപ്രായഭിന്നത ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

വ്യക്തിപൂജ പോലുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടുണ്ടെങ്കിൽ അത് വലിയ പിഴവാണെന്ന് അദ്ദേഹം ആവർത്തിച്ചു. പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനാണ് ജനങ്ങൾ നൽകുന്ന മുന്നറിയിപ്പ്. സിപിഐയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകളെ അദ്ദേഹം തള്ളി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നേതൃമാറ്റം തീരുമാനിക്കുന്നത് ഫേസ്ബുക്ക് കമന്റുകൾ നോക്കിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എൽഡിഎഫിലെ രണ്ട് പ്രധാന കക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടമാകുന്ന രീതിയിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Story Summary: CPI State Secretary Binoy Viswam has staked a claim for the Deputy Leader of Opposition post in the Kerala Assembly, arguing that long-standing traditions of both leader and deputy leader coming from the same party should change. Speaking in Delhi, he also criticized CPM’s handling of the ASHAs’ protest, stating that insulting labor movements is against Communist values. While accepting the election defeat as a public warning, he admitted that “personality cults” are major errors and dismissed online calls for his resignation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.