കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് രൂക്ഷമായ പ്രതികരണവുമായി മമത ബാനർജി. ഭയമില്ലാത്തവരും മാതൃഭൂമിയെ സ്നേഹിക്കുന്നവരും ബംഗാളിൽ സ്വാഭാവികമായും ഒന്നിക്കുമെന്നും അതിനായി ആരോടും അഭ്യർത്ഥിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.(Mamata Banerjee on defeat, Says Fearless People Will Unite In Bengal Against BJP)
തിരഞ്ഞെടുപ്പിൽ തങ്ങളെ നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെയാണ് പരാജയപ്പെടുത്തിയതെന്നും അത് ഉടൻ തെളിയുമെന്നും മമത അവകാശപ്പെട്ടു.ടിഎംസി പ്രവർത്തകർക്കെതിരെ മുൻപെങ്ങുമില്ലാത്ത വിധം ആക്രമണങ്ങൾ നടക്കുകയാണെന്ന് മമത ആരോപിച്ചു.
താൻ അധികാരത്തിൽ വന്നപ്പോൾ ആരും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി തന്റെ സുരക്ഷയടക്കം പിൻവലിച്ചിരിക്കുകയാണ്, മമത പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരം നീക്കങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
Story Summary
Mamata Banerjee asserted that those who love Bengal and are fearless will unite naturally against the current political challenges. She accused the BJP of illegally defeating TMC and criticized the withdrawal of her security, alleging widespread attacks on her party workers.

