Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaപന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരുകിലോ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ |...

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരുകിലോ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ | MDMA seizure Kozhikode

🎙️ Latest Podcast

റിപ്പോർട്ട്: അൻവർ രിഫ്

കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. പന്തീരാങ്കാവിൽ വച്ച് ഏകദേശം ഒരു കിലോയോളം എം.ഡി.എം.എയുമായി മൂന്ന് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ പന്തീരാങ്കാവ് ക്യാപ് കോൺ സിറ്റി അപ്പാർട്ട്മെന്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുമായി യുവാക്കൾ വലയിലായത്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് അർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ (22) എന്നിവരാണ് പിടിയിലായവർ. (MDMA seizure Kozhikode)

ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പന്തീരാങ്കാവ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26 BX 0364) വാഹനത്തിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്തിന് പിന്നിലെ മറ്റ് കണ്ണികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

Summary: In a major drug bust, Pantheerankavu police and DANSAF seized approximately one kilogram of MDMA from a Haryana-registered vehicle near Cap Corn City apartment in Kozhikode. Three youths from Malappuram—Muhammed Arshalal (25), Adilsha (20), and Muhammed Farhan (22)—were arrested during the early morning operation. The raid was conducted based on secret intelligence, and further investigations are ongoing to uncover the broader network behind the drug trafficking.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.