പാലാ: ദുബായിൽ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മലയാളി യുവാവ് അന്തരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര സ്വദേശി ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ – 39) ആണ് മരിച്ചത് (Dubai NRI Death). സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ധനീഷ്. കഴിഞ്ഞ മെയ് 3-ന് ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധാകൃഷ്ണ കുറുപ്പിന്റെയും പരേതയായ വത്സലയുടെയും മകനാണ്.ധനീഷിന്റെ ഭൗതികദേഹം ശനിയാഴ്ച രാവിലെ പാലാ വള്ളീച്ചിറ മുറിഞ്ഞാറ ചുണ്ടക്കയ്ക്കാട്ടുള്ള വീട്ടിലെത്തിക്കും. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ലക്ഷ്മിപ്രിയയാണ് ഭാര്യ. ആദി കൃഷ്ണ, അവനിക എന്നിവർ മക്കളാണ്. സഹോദരി: ധന്യ ഗിരീഷ്.
Story Summary: Dhaneesh Radhakrishnan (39), a native of Mundakkayam, passed away due to a cardiac arrest at his workplace in Dubai. He collapsed while working as a machine operator on May 3rd, and his body will be brought home to Pala for the final rites on Saturday.

