വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കൻ വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം (KC-135 Stratotanker) പേർഷ്യൻ കടലിടുക്കിന് മുകളിൽ വെച്ച് അടിയന്തര സാഹചര്യം (7700 Distress Signal) പ്രഖ്യാപിച്ചു. യുഎഇയിലെ അൽ ദാഫ്ര എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ സിഗ്നലുകൾ ഖത്തറിന് മുകളിൽ വെച്ചാണ് നഷ്ടമായത്. (US KC-135 missing Qatar)
പറക്കുന്നതിനിടെ യന്ത്രതകരാറോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടാകുമ്പോഴാണ് പൈലറ്റുമാർ ‘7700’ എന്ന കോഡ് സിഗ്നൽ നൽകുന്നത്. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം വിമാനം കുറച്ചുനേരം ആകാശത്ത് വട്ടമിട്ട് പറന്നതായും പിന്നീട് താഴേക്ക് ഇറങ്ങിയതായും കാണിക്കുന്നു. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ അപകടത്തിൽപ്പെട്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എന്താണ് കെസി-135 സ്ട്രാറ്റോടാങ്കർ?
മറ്റ് യുദ്ധവിമാനങ്ങൾക്കും ബോംബർ വിമാനങ്ങൾക്കും ആകാശത്തുവെച്ച് തന്നെ ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന വിമാനമാണിത്. ഇതിനെ ‘ഫ്ലയിംഗ് ഗ്യാസ് സ്റ്റേഷൻ’ എന്നും വിളിക്കാറുണ്ട്. നാല് എഞ്ചിനുകളുള്ള ഈ വിമാനം കഴിഞ്ഞ 60 വർഷത്തിലേറെയായി യുഎസ് വ്യോമസേനയുടെ പ്രധാന ഭാഗമാണ്. ഇന്ധനം നിറയ്ക്കുന്നതിന് പുറമെ ചരക്കുകൾ കടത്താനും പരിക്കേറ്റവരെ മാറ്റുന്നതിനും ഇത് ഉപയോഗിക്കുന്നു.
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഈ സംഭവം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിൽ വെച്ച് സമാനമായ ഒരു കെസി-135 വിമാനം ഇറാൻ അനുകൂല സായുധ സംഘം വെടിവെച്ചിട്ടിരുന്നു. ഇത്തവണത്തെ സംഭവത്തിൽ ശത്രുരാജ്യങ്ങളുടെ ഇടപെടൽ ഉണ്ടോ എന്ന് വ്യക്തമല്ല. അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Summary: A US Boeing KC-135 Stratotanker, often called a “flying gas station,” issued a “7700” distress signal while flying over the Persian Gulf and subsequently lost its signals over Qatar. Flight tracking data showed the aircraft circling before descending. While the cause of the emergency is unclear, it follows the loss of a similar aircraft in Iraq due to an Iranian attack in March. No official confirmation regarding the plane’s status has been released by the US military.

