ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണത്തിനായി നിയോഗിക്കപ്പെട്ട എട്ടാം ശമ്പള കമ്മീഷൻ നടപടികൾ ഊർജ്ജിതമാക്കി. റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിട്ടുള്ള 18 മാസക്കാലയളവിൽ ആറുമാസം പിന്നിടുമ്പോൾ, ജീവനക്കാരുടെ സംഘടനകളുമായുള്ള ആദ്യഘട്ട ചർച്ചകൾ കമ്മീഷൻ പൂർത്തിയാക്കി. 2026 ജനുവരി ഒന്ന് മുതൽ പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന ആവശ്യമാണ് സംഘടനകൾ പ്രധാനമായും മുന്നോട്ടുവെക്കുന്നത്.(8th Pay Commission Progress Updates And Basic Pay Hike Recommendations)
നിലവിൽ 18,000 രൂപയായ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ശുപാർശ. ശമ്പള നിർണ്ണയത്തിനായി 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ ഉപയോഗിക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വാർഷിക ശമ്പള വർദ്ധനവ് നിലവിലെ നിരക്കിൽ നിന്നും 6 ശതമാനമായി ഉയർത്തണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.
നിവേദനങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി 2026 മെയ് 31 വരെ നീട്ടിയിട്ടുണ്ട്. വരും മാസങ്ങളിൽ കമ്മീഷൻ രാജ്യവ്യാപകമായി സന്ദർശനം നടത്തും. മെയ് 18, 19 തീയതികളിൽ ഹൈദരാബാദിലും, ജൂൺ ആദ്യവാരം ശ്രീനഗർ, ലഡാക്ക് എന്നിവിടങ്ങളിലും കമ്മീഷൻ നേരിട്ടെത്തി ജീവനക്കാരുമായി ചർച്ച നടത്തും. ഏപ്രിൽ അവസാന വാരം ഡൽഹിയിൽ നടന്ന പ്രാഥമിക ചർച്ചകൾ ജീവനക്കാർക്കിടയിൽ വലിയ ശുഭപ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.
Story Summary
The 8th Pay Commission for central government employees has entered its sixth month of operations with intensified discussions. Key proposals include raising the minimum basic pay to ₹69,000 and implementing a 3.83 fitment factor starting January 2026.

