തെഹ്റാൻ: പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ നിർണ്ണായക നീക്കവുമായി ഇറാൻ (Iran Peace Proposal). യുഎസിന് സമർപ്പിക്കാനായി തയ്യാറാക്കിയ പുതിയ സമാധാന നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു. പാകിസ്ഥാൻ മുഖേനയാണ് ഇറാൻ തങ്ങളുടെ സമാധാന പദ്ധതി അമേരിക്കയ്ക്ക് കൈമാറിയിരിക്കുന്നത്. വെറും 30 ദിവസത്തിനുള്ളിൽ മേഖലയിൽ പൂർണ്ണ സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്.
ഇറാന്റെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളും ആക്രമണങ്ങളും പൂർണ്ണമായും അവസാനിപ്പിക്കണം. സമാധാന കരാറിലേക്ക് നീങ്ങിയാൽ പിന്നീട് യാതൊരു കാരണവശാലും യുദ്ധത്തിലേക്ക് മടങ്ങാൻ പാടില്ല. ആദ്യ ഘട്ടത്തിൽ ഹോർമുസ് കടലിടുക്ക് ഘട്ടം ഘട്ടമായി ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഇതിന് പകരമായി ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക-വാണിജ്യ ഉപരോധങ്ങൾ നീക്കം ചെയ്യണം. മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി കടൽ മൈനുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ഇറാൻ ഏറ്റെടുക്കും.
അൽജസീറയാണ് ഈ നിർണ്ണായക റിപ്പോർട്ട് പുറത്തുവിട്ടത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള മഞ്ഞുരുകലിന് ഈ നിർദ്ദേശങ്ങൾ വഴിയൊരുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Story Summary: Iran has proposed a three-phase peace plan to the US, mediated by Pakistan, aiming to end Middle East tensions within 30 days. The proposal includes a permanent ceasefire, the reopening of the Strait of Hormuz, and the lifting of US sanctions on Iranian ports.

