Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala
HomeKeralaഗുണ്ടൽപേട്ടിൽ വാഹനാപകടം: 2 മലയാളികൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ...

ഗുണ്ടൽപേട്ടിൽ വാഹനാപകടം: 2 മലയാളികൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം | Accident

🎙️ Latest Podcast

കണ്ണൂർ: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ, മുനീറ എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.(A tragic road accident in Gundlupet has resulted in the deaths of two Malayalis)

ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.