Description
Digital Voice of Kerala
Friday, May 1, 2026

Digital Voice of Kerala
HomeKeralaപേരാമ്പ്രയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ കല്ലേറ് | Ambulance

പേരാമ്പ്രയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ കല്ലേറ് | Ambulance

🎙️ Latest Podcast

കോഴിക്കോട്: പേരാമ്പ്ര കരുവണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തിൽ ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലുകൾ തകർന്നു. (Stones pelted at ambulance carrying patient in Perambra)

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറുണ്ടായെങ്കിലും രോഗിയെ സുരക്ഷിതമായി മെഡിക്കൽ കോളേജിൽ എത്തിക്കാൻ സാധിച്ചു.

ഇതിനുശേഷം ആംബുലൻസ് ഡ്രൈവർ പേരാമ്പ്ര പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതിയെ ഉടൻ തിരിച്ചറിയാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.