ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിലുണ്ടായ ബോട്ട് അപകടത്തിൽ നാല് വിനോദസഞ്ചാരികൾ മരിച്ചു (Madhya Pradesh Boat Accident). ജബൽപുർ ജില്ലയിലെ പ്രശസ്തമായ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ചയായിരുന്നു അപകടം. അണക്കെട്ടിൽ സവാരിക്കിറങ്ങിയ 31 അംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 15 പേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി.
ബോട്ടിന്റെ അനുവദനീയമായ ശേഷിയേക്കാൾ കൂടുതൽ ആളുകൾ ഒരേസമയം കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമിതഭാരം മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് അണക്കെട്ടിന്റെ നടുവിൽ വെച്ച് മുങ്ങുകയായിരുന്നു. കാണാതായ ബാക്കി 12 പേർക്കായി ബാർഗി അണക്കെട്ടിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പോലീസിന്റെയും ദുരന്തനിവാരണ സേനയുടെയും (SDRF) നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നത്. വെള്ളത്തിൽനിന്ന് രക്ഷപ്പെടുത്തിയവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പ്രദേശത്ത് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.
Story Summary: Four tourists drowned after a boat capsized in the Bargi Dam in Madhya Pradesh’s Jabalpur. The boat, carrying 31 people, reportedly sank due to overloading. While 15 people have been rescued, search operations for the remaining missing individuals are ongoing.

