കൊച്ചി: കേരളത്തിൽ നിന്നും ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു (Air India Express). ഏപ്രിൽ 30 മുതലാണ് സർവീസുകൾ വീണ്ടും സജീവമായത്. അവധിക്കാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കുടുംബസമേതം യാത്ര ചെയ്യാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് പുറമെ അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽ നിന്നും ഗൾഫ് മേഖലകളിലേക്ക് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
ദുബായ്, അബുദാബി, ഷാർജ, റാസൽ ഖൈമ, അൽ ഐൻ, മസ്ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റൈൻ, ദോഹ, കുവൈറ്റ് എന്നീ നഗരങ്ങളിലേക്കാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്. സാങ്കേതിക തടസ്സങ്ങളും മറ്റും മൂലം നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചത് ഗൾഫ് യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.
Story Summary: Air India Express has resumed its flight services from Kerala and other major Indian cities to various Gulf destinations, including the UAE, Saudi Arabia, Qatar, and Oman, starting April 30. This move is expected to benefit thousands of expatriates planning to travel with their families during the vacation season.

