തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. മിക്ക ഏജൻസികളും യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.(Will Kerala be with UDF? Congress wave crystal clear in exit polls)
ആക്സിസ് മൈ ഇന്ത്യ: 78-90 സീറ്റുകൾ, പീപ്പിൾ പൾസ്: 75-85 സീറ്റുകൾ, സിഎൻഎൻ വോട്ട് വൈബ്: 70-80 സീറ്റുകൾ, ചാണക്യ സ്ട്രാറ്റജീസ്: 72-80 സീറ്റുകൾ, പി മാർക്ക്: 71-79 സീറ്റുകൾ എന്നിങ്ങനെയാണ് പ്രവചിച്ചിരിക്കുന്നത്. പോൾ മന്ത്ര നടത്തിയ സർവേ പ്രകാരം മുഖ്യമന്ത്രി കോൺഗ്രസിൽ നിന്നാകണമെന്ന് 50 ശതമാനത്തിലേറെ പേർ ആഗ്രഹിക്കുന്നു.
സർവ്വേയിൽ വി.ഡി. സതീശൻ 21.2% പിന്തുണയോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. പിണറായി വിജയൻ 20.5% പേരുടെ പിന്തുണയോടെ രണ്ടാം സ്ഥാനത്താണ്. കെ.സി. വേണുഗോപാൽ പ്രീ-പോൾ സർവേകളിൽ 2-3 ശതമാനം മാത്രമുണ്ടായിരുന്ന പിന്തുണ 17.8 ശതമാനമായി വർധിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ കേരളത്തിൽ പാർട്ടിയെ സജീവമാക്കുന്നതിൽ കെ സി വേണുഗോപാൽ വഹിച്ച പങ്ക് വലുതാണെന്ന് വിലയിരുത്തപ്പെടുന്നു.

