Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKeralaകണ്ണൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചു; ബംഗളുരുവിൽ നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം...

കണ്ണൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചു; ബംഗളുരുവിൽ നിന്നെത്തിയ യുവാവിന് ദാരുണാന്ത്യം | Kannur Bike Accident Fire

🎙️ Latest Podcast

കണ്ണൂർ: ഉളിയിൽ നരയം പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു (Kannur Bike Accident Fire). പെരിങ്ങത്തൂർ പുളിയനമ്പ്ര സ്വദേശി കാട്ടിൽ പറമ്പത്ത് മുഹമ്മദ് തസ്‌ലീം (26) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ നരയം പാറയിലെ പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം.

ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു തസ്‌ലീം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തൊട്ടടുത്ത ഡ്രൈനേജിലേക്ക് മറിയുകയും ഉടൻ തന്നെ തീപിടിക്കുകയുമായിരുന്നു. ബൈക്കിനും ഡ്രൈനേജിനുമിടയിൽ കുടുങ്ങിപ്പോയ തസ്‌ലീമിന് എഴുന്നേൽക്കാൻ സാധിച്ചില്ല. ബൈക്കിൽ നിന്നുള്ള തീ പടർന്ന് യുവാവിന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റു.

ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ തസ്‌ലീമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കീഴ്മാടത്തെ കക്കോത്തിൽ റഹീമിന്റെയും കാട്ടിൽ പറമ്പത്ത് സുഹറയുടെയും മകനാണ് പരേതനായ തസ്‌ലീം.

Story Summary: A 26-year-old youth, Mohammed Tasleem, died after his bike hit an electric pole and caught fire at Narayam Para in Kannur. Tasleem, who was traveling from Bengaluru, got trapped under the burning bike in a drainage, leading to fatal burn injuries.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.