ന്യൂഡൽഹി: സി.ഐ.എസ്.സി.ഇ ബോർഡിന്റെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നു. പത്താം ക്ലാസിൽ 99.18 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനവുമാണ് ആകെ വിജയശതമാനം.(ICSE, ISC Result 2026 out, Class 10 at 99.18% and Class 12 at 99.13%)
ഐ.സി.എസ്.ഇ ആകെ വിജയശതമാനം 99.18% ആണ്. പെൺകുട്ടികൾ: 99.46%, ആൺകുട്ടികൾ: 98.93% എന്നിങ്ങനെയാണ്. ഐ.എസ്.സി ആകെ വിജയശതമാനം 99.13% ആണ്. പെൺകുട്ടികൾ: 99.48%, ആൺകുട്ടികൾ: 98.81% എന്നിങ്ങനെയാണ്.
വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്.

