Sunday, February 8, 2026
HomeCrime'തെറ്റ് തിരുത്തുന്നത് നമ്മളെ നല്ല മനുഷ്യരാക്കും, ഒരു പരിഭവവും ഇല്ല': അധിക്ഷേപിച്ച...

‘തെറ്റ് തിരുത്തുന്നത് നമ്മളെ നല്ല മനുഷ്യരാക്കും, ഒരു പരിഭവവും ഇല്ല’: അധിക്ഷേപിച്ച വ്യക്തിയെ ചേർത്തു പിടിച്ച് ലിൻ്റോ ജോസഫ് | Social Media

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ യുവാവിനെ പോലീസ് സ്റ്റേഷനിലെത്തി നേരിൽ കണ്ട് മോചിപ്പിച്ച് ലിന്റോ ജോസഫ് എംഎൽഎ. ഇയാൾക്കെതിരെ എടുത്ത കേസ് ഒഴിവാക്കി. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്നും തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുന്നതാണ് നല്ല മനുഷ്യന്റെ ലക്ഷണമെന്നും അദ്ദേഹം കുറിച്ചു.(Linto Joseph forgives the person who abused him on Social Media)

തന്നെ അധിക്ഷേപിച്ച യുവാവിനോട് യാതൊരു പരിഭവവുമില്ലെന്നും ഒരു സഹോദരനെപ്പോലെ എപ്പോഴും തന്നെ വിളിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. ബോഡി ഷെയിമിങ്, സ്ത്രീവിരുദ്ധത, വ്യക്തി അധിക്ഷേപം എന്നിവയിൽ നിന്ന് മുക്തമായ ഒരു സോഷ്യൽ മീഡിയ സംസ്കാരം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

യുവാവിന്റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചതിലൂടെ അദ്ദേഹത്തിന്റെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കാനും എംഎൽഎ ശ്രദ്ധിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates