Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeNationalരോഗിയുടെ രക്തം പുരണ്ട ആംബുലൻസ് ഭാര്യയെക്കൊണ്ട് കഴുകിച്ചു; ഡ്രൈവർക്കും ജീവനക്കാരനും സസ്പെൻഷൻ...

രോഗിയുടെ രക്തം പുരണ്ട ആംബുലൻസ് ഭാര്യയെക്കൊണ്ട് കഴുകിച്ചു; ഡ്രൈവർക്കും ജീവനക്കാരനും സസ്പെൻഷൻ | Woman Made to Wash Ambulance Katni

🎙️ Latest Podcast

 

കട്നി: റോഡപകടത്തിൽ പരിക്കേറ്റയാളുടെ രക്തം പുരണ്ട ആംബുലൻസ് കഴുകാൻ ഭാര്യയെ നിർബന്ധിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും മെഡിക്കൽ ടെക്നീഷ്യനും എതിരെ നടപടി (Woman Made to Wash Ambulance Katni). മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അധികൃതർ കർശന നടപടി സ്വീകരിക്കുകയായിരുന്നു.

കരേല ഗ്രാമത്തിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ ആംബുലൻസിലാണ് കട്നി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. രാഹുലിന്റെ രക്തം ആംബുലൻസിനുള്ളിൽ വീണിരുന്നു. ഇത് വൃത്തിയാക്കാൻ മെഡിക്കൽ ടെക്നീഷ്യൻ മോഹിത് ഖാട്ടിക് രാഹുലിന്റെ ഭാര്യ പ്രമീള ബർമനോട് ആവശ്യപ്പെടുകയും അവരെക്കൊണ്ട് വണ്ടി മുഴുവൻ കഴുകിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കലക്ടർ ആശിഷ് തിവാരി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് സേവനം നടത്തുന്ന കമ്പനി പൈലറ്റായ ദേവ സാഹുവിനെയും ഇഎംടി മോഹിത് ഖാട്ടിക്കിനെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്നും മെഡിക്കൽ പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ രാജ് സിംഗ് താക്കൂർ പറഞ്ഞു. ആംബുലൻസ് ജീവനക്കാരുടെ മനുഷ്യത്വഹീനമായ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

Summary: An ambulance driver and an EMT in Madhya Pradesh’s Katni were dismissed after forcing the wife of a road accident victim to wash the blood-stained ‘108’ vehicle. The patient, Rahul Barman, was brought to the district hospital where the medical staff allegedly made his wife, Pramila, clean the interior. Following a viral video and an investigation ordered by the District Collector, both employees were terminated for violating protocols.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.