Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKeralaതാമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം | Thamarassery Churam Traffic

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം | Thamarassery Churam Traffic

🎙️ Latest Podcast

കൽപറ്റ: താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ആറാം വളവിൽ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി യന്ത്രം ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നതിനാൽ ബുധനാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും (Thamarassery Churam Traffic). മൾട്ടി ആക്സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് ബുധനാഴ്ച ചുരം വഴി കടന്നുപോകാൻ പൂർണ്ണമായ നിയന്ത്രണമായിരിക്കും. കാറുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തും.

രണ്ടാം വളവിനടുത്ത് കൾവർട്ടിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ വരും ദിവസങ്ങളിലും പകൽ സമയത്ത് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. നിലവിൽ ഹിറ്റാച്ചി ഉയർത്തുന്നതിന് പുറമെ ചുരത്തിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്:

വ്യൂ പോയിന്റ്: പാറ ഇടിഞ്ഞ ഭാഗത്ത് സുരക്ഷാ വല (Net) ഇടുന്ന പ്രവൃത്തി.
ഒമ്പതാം വളവ്: സംരക്ഷണ ഭിത്തിയുടെ നിർമ്മാണം.
രണ്ടാം വളവ്: കൾവർട്ട് നിർമ്മാണത്തിന്റെ തുടക്കം എന്നീ നിർമ്മാണ പ്രവർത്തികളാണ് നടക്കുന്നത്.

യാത്രക്കാർ തിരക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയറാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.

Story Summary: Traffic restrictions will be imposed on Thamarassery Ghat (Churam) road on Wednesday morning to lift a Hitachi machine that fell into a gorge at the 6th hairpin curve. Heavy vehicles and multi-axle trucks are completely banned, while light vehicles face partial restrictions. Renovation works at the View Point, 9th curve, and a new culvert construction at the 2nd curve are also contributing to the traffic regulations.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.