കൊച്ചി: നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ റിലീസിന് തയ്യാറെടുക്കുന്നു (Shane Nigam Dridam Movie). മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ഇ ഫോർ എക്‌സ്‌പെരിമെന്റ്‌സും ചേർന്നാണ്.
കുഴിനിലം എന്ന ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലേക്ക് ചാർജ്ജ് എടുക്കാൻ എത്തുന്ന വിജയ് രാധാകൃഷ്ണൻ എന്ന എസ്.ഐയുടെ കഥയാണ് ചിത്രം പറയുന്നത്. ഏറെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും സർവീസിൽ പ്രവേശിക്കുന്ന അയാൾക്ക്, താൻ തീരെ പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെയും സാഹചര്യങ്ങളെയും സ്റ്റേഷനിൽ അഭിമുഖീകരിക്കേണ്ടി വരുന്നതാണ് സിനിമയുടെ ഇതിവൃത്തം.
അണിയറ പ്രവർത്തകർ:
കഥ, തിരക്കഥ, സംഭാഷണം: ജോമോൻ ജോൺ, ലിന്റോ ദേവസ്യ.
സംഗീതം: ശ്രീരാഗ് സജി.
ഛായാഗ്രഹണം: പി.എം. ഉണ്ണികൃഷ്ണൻ.
എഡിറ്റർ: വിനായക്.
താരനിര: ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്.
മൂന്നാഴ്ച മുൻപ് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുന്നത് ചിത്രത്തിലുള്ള വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിപിൻ കുമാർ.വി ആണ് ഡിജിറ്റൽ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
Story Summary: Shane Nigam starrer investigative thriller “Dridham” is set to release on May 8. Directed by debutant Martin Joseph and presented by Jeethu Joseph and E4 Experiments, the film follows SI Vijay Radhakrishnan as he joins the Kuzhinilam police station. The plot explores the unexpected challenges he faces in his dream career. The film’s trailer has already garnered significant attention and remains trending on social media.

